Image

ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌ ഹോളിഡേ ആഘോഷിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 19 November, 2011
ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌ ഹോളിഡേ ആഘോഷിക്കുന്നു
ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌ ഈവര്‍ഷത്തെ ക്രിസ്‌മസ്‌ ആന്‍ഡ്‌ ന്യൂഇയര്‍ ആഘോഷം ഡിസംബര്‍ പത്താംതീയതി ശനിയാഴ്‌ച രാവിലെ പത്തുമണി മുതല്‍ വൈകിട്ട്‌ ഉച്ചയ്‌ക്ക്‌ രണ്ടുമണി വരെ ക്യൂന്‍സ്‌ വില്ലേജിലെ കേരളാ സെന്റര്‍ 222- 66 ബറഡോക്‌ ഈവില്‍ വെച്ച്‌ നടത്തപ്പെടുന്നതാണ്‌. വിവിധ കലാപരിപാടികള്‍ക്കൊപ്പം സ്വാദിഷ്‌ടമായ ഉച്ചഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്‌.

വിവിധ സാമൂഹ്യ-സാംസ്‌കാരിക-മത സംഘടനാ നേതാക്കള്‍ സന്ദേശങ്ങള്‍ ന്‌ലകുന്നതാണ്‌. ഈ ആഘോഷവേളയിലേക്ക്‌ ഏല്ലാവരേയും ഭാരവാഹികള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ശോശാമ്മ ആന്‍ഡ്രൂസ്‌ (516 326 0969), ഇഷാ ജോര്‍ജ്‌ (516 640 4022), റോസ്‌ ജോസഫ്‌ (516 233 1979).
ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌ ഹോളിഡേ ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക