Image

റിപ്പ്‌വാന്‍ വിങ്കിള്‍ (കഥ: ജോണ്‍ ഇളമത)

Published on 15 May, 2014
റിപ്പ്‌വാന്‍ വിങ്കിള്‍ (കഥ: ജോണ്‍ ഇളമത)
മാത്തച്ചനെ, `റിപ്പ്‌വാന്‍വിങ്കിള്‍' നീണ്ടഉറക്കത്തിനുശേഷം തട്ടിക്കുട ഞ്ഞെണീറ്റുകണ്ണുകള്‍ തിരുമ്മി. കുംഭകര്‍ണ്ണനെ വെല്ലുന്ന ഉറക്കം! ആറുമാസം പകലും,ആറുമാസം രാത്രിയുമുള്ള, കാനഡയുടെ നോര്‍ത്തുവെസ്‌റ്റേണ്‍ ടെറിട്ടറിയിലെ, യൂക്കോണില്‍ കിടന്നാണുറങ്ങിയതെന്ന്‌ തെറ്റിദ്ധരിക്കേണ്ട. സാക്ഷാല്‍ കൗബോയീസിന്‍െറ നാടായ ചൂടുള്ള ടെക്‌സാസിന്റെ അങ്ങേയറ്റത്തെ ഒരു കോണില്‍ കിടന്നാണ്‌, കുംഭകരണസേവ ആരംഭിചത്‌. ആ ഉറക്കം നീണ്ടു നീണ്ടുപോയി. പക്ഷികള്‍ ചിലച്ചതോ, കൗബോയസിന്‍െറ, കൊഴുത്ത പശുക്കള്‍, വാവിന്‌ അമറിയതോ,അവിടത്തെ മൂരിക്കുട്ടന്മാര്‍, മുക്രയിട്ടതോ സാക്ഷാല്‍ മാത്തച്ചന്‍ കേട്ടില്ല. കുശാലായതീന്‌, കുടി ,പള്ളിയുറക്കം!

കാലചക്രം കറങ്ങി, കറുത്ത രാത്രികളും,വെളുത്ത പകലുകളും ഉറക്കത്തില്‍മാത്തച്ചനു കുട്ടികളുണ്ടായി. രണ്ട്‌ നക്ഷത്രങ്ങള്‍. ഒരാണും, ഒരുപെണ്ണും! ഇഷ്‌ടസന്താനഭാഗ്യം. ജോറ്‌മാതൃകാകുടുംബം. അത്ര സൗന്ദര്യധാമം അല്ലായിരുന്നെങ്കിലും, ഭാര്യ, പൂമുഖവാതുക്കല്‍, സ്വപ്‌നംവിടര്‍ത്തുന്ന പൂത്തിങ്കളായിരുന്നു. എന്നുവെച്ചാല്‍, പതിയുടെ ഇഷ്‌ടാനുഷ്‌ടങ്ങളെ അറിഞ്ഞ്‌ പരിചരിക്കാന്‍കഴിയുന്നവിനയാന്വിതയായ സ്‌ത്രീരത്‌നം! അല്ലെങ്കില്‍ പരിഭവംകൂടാതെ പതിയെസേവിക്കന്‍ കഴിയുന്ന ഭാര്യ

മക്കള്‍ വളര്‍ന്നു. മാതാവ്‌ അവര്‍ക്ക്‌ ഈശ്വരഭക്‌തി വാരി കൊടുത്തു. പിതാവ്‌ ലാളനകള്‍ കൊടുക്കാന്‍ മറന്നുപോയി, ഉറക്കത്തിന്‍െറ ആധിക്യം കൊണ്ടും, സ്വന്തം സുഖംമാത്രം തേടി നടന്നതുകൊണ്ടും! മക്കള്‍, ജന്മംകൊടുത്ത മാതാപിതാക്കളെ സഹതാപത്തോടെനോക്കി. മൂന്നാം വേള്‍ഡിലെ പട്ടിണി കാരണം,ദൈവത്തിന്‍െറ നാട്ടീന്നുകുടിയേറിയ ദ്രാവിഡവര്‍ഗ്ഗങ്ങളെപ്പോലെ! അവര്‍ മനസ്സില്‍ ഉഛൈസ്‌തരം മുറവിളിചു, ഞങ്ങള്‍, ഞങ്ങളോ? മൂന്നാംവേള്‍ഡില്‍ നിന്നെത്തിയ തെണ്ടി പരിശകളല്ല! ഇവിടെ ജനിച്ച സാക്ഷാല്‍ അമേരിക്കന്‍ പൗരര്‍! കെന്നഡിയും, ഒബാമയുമൊക്കെ ജനിച്ചപോലെ. ഞങ്ങള്‍ക്കാക്‌സന്‍റില്ല, നെറമൊഴിച്ചാല്‍ ഏതാണ്ട്‌ വെള്ളക്കാരെപോലെ തന്നെ! കൂടുകുത്തിയ നെഞ്ചില്ല, മൂക്കള ഒലിപ്പിക്കാറില്ല, സിബ്ബു പൊട്ടിയ നിക്കറിടാറില്ല,ബട്ടന്‍ പോയ ഷര്‍ട്ടിടാറില്ല,തൊട്ടതിനും, പിടിച്ചതിനും കിണുങ്ങാറില്ല.

എന്തിന്‌! ,മക്കള്‍ വളര്‍ന്നു വളര്‍ന്ന്‌, യൂണിവേഴ്‌സിറ്റി ബിരുദം എടുത്തു.മകന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍, മകള്‍ സയന്‍റിസ്‌റ്റ്‌! എന്നാല്‍ അപ്പോഴേക്കും അവര്‍ക്ക്‌ദൈവഭയം നഷ്‌പ്പെട്ടിരുന്നു. എന്തുദൈവം? മനുഷ്യരുണ്ടാക്കിയ ദൈവം! അവര്‍ അതേപ്പറ്റി മാതാപിതാക്കളോട്‌ തര്‍ക്കിച്ചു. ശരിയാ, അവര്‍ക്കല്ലോ ഉന്നതബിരുദങ്ങള്‍! പോരാഞ്ഞ്‌ മകന്‍ ഫിലോസഫിയാണ്‌ പഠിപ്പിക്കുന്നത്‌. മകള്‍, `നാസ'യില്‍ ചന്ദ്രനിലേക്കും, ശുക്രനിലേക്കും റോക്കറ്റ്‌ വിക്ഷേപിക്കുന്നസ്‌ഥലത്തെ ശാസ്‌ത്രജ്‌ഞ! ദൈവഭയം കമ്മി എങ്കിലും, ഉന്നത ഔദ്യോഗികതലങ്ങളില്‍ വിരാജിക്കുന്ന മക്കളെ ബഹുമാനിക്കാന്‍, മാതാപിതാക്കള്‍ വിധിക്കപ്പെട്ടു.

ഇതുകൊണ്ടൊന്നുംകാര്യം തീര്‍ന്നില്ല. ദിശാബോധമില്ലാത്ത മക്കള്‍. അവര്‍കന്നുകാലികളെ പോലെ വളര്‍ന്നു. അനുദിനം പ്രായമേറി. പ്രഫസര്‍ക്ക്‌ നാപ്പത്തി രണ്ട്‌, ശാസ്‌ത്രഞ്‌ജക്ക്‌ നാല്‍പ്പത്‌. മകന്‍, കല0്യാണം മറന്നോ? ചോദിച്ചാല്‍ ഉത്തരം ഇങ്ങനെ ആയി തീരുമോ? `മൈന്‍റ്‌യുവര്‍ ഔണ്‍ ബിസിനസ്‌'. അതുകൊണ്ട്‌ അപ്പനും, അമ്മയും ആകാംഷയോടെ കാത്തിരുന്നു, ഒരുകുഞ്ഞിക്കാലു കാണാന്‍, എവിടെ! ഒടുവില്‍ സഹികെട്ട്‌, മാത്തച്ചന്‍, മകനോട്‌, ഒരു തുടക്കമിട്ടു:

പ്രായം ഏറിവരുന്നു!
അതിന്‌?
ഒരു കല്യാണം വേണ്ടേ?

പ്രൊഫസര്‍ പൊട്ടിചിരിച്ചു, ആര്‍ക്ക്‌? പിന്നെ ഒരുതുടക്കം! അറുപതിലെന്നോകുടിയേറിയ അപ്പന്‍ ഇത്രകാലം ഉറക്കമായിരുന്നില്ലേ? പണ്ട്‌ കൊളംബസ്‌ അമേരിക്ക, കണ്ടുപിടിച്ചപ്പം, കുടിയേറ്റക്കാരിവിടെ എത്തി. അപ്പനേപ്പോലെ, അതിചെലരെല്ലാം ഒറങ്ങി. നീണ്ടഒറക്കം! എണീറ്റുവന്നപ്പം, അപ്പാടെ കാര്യംമാറി. മണ്ണെണ്ണ വളക്കിനു പകരം,വൈദ്യുതി, പാക്കപ്പലിനു പകരം, ആവിയെന്ത്രം, കുതിര വണ്ടിക്കുപകരം മോട്ടോര്‍ കാര്‍ എന്നിങ്ങനെ....!അതുപോലെ അറുപതി വന്നഅപ്പനിപ്പോഴും അറുപതിതന്നൈ! ഞങ്ങളു വളര്‍ന്ന സാഹചര്യം അറിഞ്ഞോ? കാലംമാറി വന്നതെന്തങ്കിലു മറിഞ്ഞോ? കപ്യൂട്ടറും, എസ്സെമ്മസും, ഡിവോഴ്‌സും, വാടകയ്‌ക്കു ഗര്‍ഭപാത്രവും, പുരുഷഗര്‍ഭധാരണവുമുള്ള ഈ അത്യാധുനിക ലോകത്ത്‌, പെണ്ണുകെട്ടി വഴക്കും വക്കാണവുമായ ിജീവിക്കാ നാര്‍ക്കാ ഇഷ്‌ടം!

അപ്പൊ പിന്നെ?
ബ്രമ്‌ഹചര്യം തന്നെ ഉത്തമം! അപ്പന്‍ തത്വചിന്തകനായ സോക്രട്ടീസിനെപ്പറ്റി വായിചട്ടൊണ്ടോ?

ഇല്ല.

എങ്കില്‍ അദ്ദേഹം പറഞ്ഞത്‌, കല്യാണം കഴിക്കാതിരിക്കുന്നത്‌ നന്ന്‌! ,അഥവാ ആ അബദ്ധത്തില്‍പെട്ടുപോയാല്‍ ഒരുനല്ല ഭര്‍ത്താവായി കഴിയാനും ബുദ്ധിമുട്ട്‌?

അപ്പോ, കുടുംബം അന്യം നിന്നുപോകില്ലേ?

ഇതാക്കെ അപ്പന്‍െറ സ്വാര്‍ത്ഥത! മാത്തച്ചന്‍ എന്ന, റിപ്പ്‌വാന്‍ വിങ്കിള്‍ ശരിക്കും ഉണര്‍ന്നു'

ഇതുവരെ പറഞ്ഞോണ്ടിരുന്നത്‌,കുടിയേറ്റക്കാരെപ്പറ്റിയാ!

ശ്രേഷ്‌ഠ മലയാളം വളരുന്നില്ല, പ്രവാസ സാഹിത്യം വളരുന്നില്ല, നിരൂപകര്‍ക്ക്‌ ഉശിരുപോരാ. പിന്നെ ഗ്രഹാതുരത്വം- നഷ്‌ടപ്പെട്ട ഗതകാലസ്‌മരണകള്‍ തെങ്ങുംതോപ്പ്‌, അടക്കാതോപ്പ്‌, പമ്പയാറ്‌,പെരിയാറ്‌, ഭാരതപ്പുഴ, പെരുനാള്‍, പൂരം, ഉത്‌സവം, ചന്ദനക്കൊടം, വെടിക്കെട്ട്‌, മുച്ചീട്ടുകളി, ഓണം ,പകിടകളി, വള്ളംകളി, വടംവലി, അങ്ങനെ നീണ്ടുപോകുന്ന ഗ്രഹാതുരത്വം! മണ്ണാംങ്കട്ട!! അല്ലേലീ ഗ്രഹാതുരത്വേം കൊണ്ട്‌ നാട്ടിപോയാ, നട്ടെല്ലു വരെ ഊരി എടുക്കുന്ന നാട്ടുകാര്‍, വീട്ടുകാര്‍, ക്വട്ടേഷന്‍ കൊലയാളികള്‍, പീഢിപ്പീരുകാര്‌, ഇതുപോരാഞ്ഞ്‌, മുടിഞ്ഞചൂട്‌, ഹുമിഡിറ്റി, കാടാറു മാസം,നാടാറുമാസം, ജന്മനാടിന്‍െറ ഗ്രഹാതുരത്വം ആസ്വദിക്കാമ്പോയവരൊട്ടുമുക്കാലും കെട്ടി പിറുക്കികിട്ടിയവെലക്ക്‌ എല്ലാം വിറ്റ്‌തിരികെ പോന്നു. അവരുടെ ഭാഷ്യം!,കേരളത്തി ജീവിക്കാമ്പറ്റത്തില്ല, തട്ടിപ്പ്‌,വെട്ടിപ്പ്‌! അമേരിക്കേന്ന്‌ പോയോര്‌ നേരംവെളുക്കുമ്പം, കഴുത്തിനുമേളി തലയൊണ്ടോന്ന്‌ തപ്പിനോക്കണണമെത്രെ! അതുകൊണ്ട്‌ അക്കൂട്ടരൊക്കെ ഫ്‌ളോറിഡായിലും, കോളറാഡോയിലുമൊക്കെതണുപ്പീന്ന്‌ രക്ഷപെടാന്‍ രണ്ടാം വാസസ്‌ഥാനം അന്വേഷിക്കുന്നു.ഏതുവിവരദോഷിയായ സായിപ്പാ ,മലയാളീടെ ജന്മനാടിന്‌ ഈ ഓമനപേര്‌ കൊടുത്തെ! `ഗോഡ്‌സ്‌ ഓണ്‍ കണ്‍ട്രി'!

ഇതൊക്കയാ ഇത്രേം നാള്‌, തലക്ക്‌ വെളിവില്ലാണ്ട ്‌പറഞ്ഞോണ്ടു നടന്നത്‌! യഥാര്‍ത്ഥഗ്രഹാതുരത്വം, കണ്‍മുമ്പില്‍ നിറയുന്നു `വംശം അറ്റുപോകുന്ന ഗ്രഹാതുരത്വം! മക്കള്‍ വഴിവിട്ടുപോകുന്നു! വംശവര്‍ദ്ധനവു നടത്താതെ, ദിശാബോധമില്ലാത്ത തലമുറ! ഐഡന്‍റിറ്റി അറ്റ തലമുറ!ഇനി ഒറ്റ ആശ്രയം മകള്‍,കുംടുംബം മാറി പോകുമെങ്കിലലും, ഒരാശ്വസത്തിന്‌, സ്വന്തമെന്നുപറയാന്‍...!എന്താകാം അവളുടെ ഉത്തരം! ഇതുവരെ പറഞ്ഞത്‌, തിരക്കാണന്ന്‌!പെണ്ണ്‌, പുരനിറഞ്ഞാല്‍, പഴയകാലത്തെ ചൊല്ല്‌! അവിഹിതഗഗര്‍ഭം, ആത്മഹത്യ! അതൊന്നും ഇവിടെ സംഭവിക്കുമെന്ന്‌ കരുതണ്ടാ!

അവസാനം മാത്തച്ചന്‍, മകളെഅരുകില്‍വിളിച്ചു ഭവ്യതയില്‍ തുടങ്ങി: നിനക്ക്‌ മനസില്‍ വല്ലവരുമുണ്ടോ,ഇല്ലെങ്കില്‍ അപ്പനൊന്നാലോചിക്കട്ടെ?
എന്ത്‌?
ഒരുകല്യാണം ,പ്രായം ഓടിപോകുന്നു?
മകള്‍ പൊട്ടിച്ചിരിച്ചു.

അത്‌ എന്നേ നടന്നു.എന്‍െറ കല്യാണം! ഞാനൊരു `ലസ്‌ബിയനാ', എന്നു പറഞ്ഞാല്‍പ്രണയിനികളെ, പ്രണയിക്കുന്ന, പുരാതന ഗ്രീസിലെ കവിയത്രി, ലെസ്സ്‌ബോസിലെ സാഫോയെപോലെ, അതിനു കല്യാണമൊന്നുമാവശ്യമില്ല! അല്ലെങ്കില്‍ തന്നെ ഭര്‍ത്താവിന്‍െറ അടിമയായികഴിയാനോ! എനിക്കതാവില്ല, അതാ അപ്പനെ ശല്യപ്പെടുത്താതെ തെരക്കാന്നുപറഞ്ഞെ!മാത്തച്ചന്‍ എന്ന `റിപ്‌വാന്‍ വിങ്കിള്‍, ഞെട്ടി, വംശനാശം! അനാശാസ്യം!

ഗ്രഹാതുരത്വത്തിന്‍െറ വലിയ ഭവിഷ്യത്ത്‌, മറ്റൊരു സോദോം ഗോമോറാ പോലെ! ആകാശത്തില്‍നിന്ന്‌, ഗന്ധകവും, തീയുമിറങ്ങി, യഹോവ പ്രവാസികളുടെ നഗരത്തെ നശിപ്പിക്കാതിരിക്കട്ടെ!!
റിപ്പ്‌വാന്‍ വിങ്കിള്‍ (കഥ: ജോണ്‍ ഇളമത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക