Image

എന്‍.ബി.എ. കേരളപ്പിറവിയും ശിശുദിനവും ആഘോഷിച്ചു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 19 November, 2011
എന്‍.ബി.എ. കേരളപ്പിറവിയും ശിശുദിനവും ആഘോഷിച്ചു
ന്യൂയോര്‍ക്ക്‌: നായര്‍ ബനവലന്റ്‌ അസ്സോസിയേഷന്‍ (എന്‍.ബി.എ.) യുടെ കേരളപ്പിറവിയും ശിശുദിനാഘോഷവും അവിസ്‌മരണീയമായി.

എന്‍.ബി.എ. റിലീജിയസ്‌ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 12 ശനിയാഴ്‌ച എന്‍.ബി.എ. സെന്ററില്‍ വെച്ചായിരുന്നു ആഘോഷങ്ങള്‍ നടന്നത്‌ പ്രധാനാദ്ധ്യാപകനായ ബാലകൃഷ്‌ണന്‍ നായര്‍ കേരളപ്പിറവിയെക്കുറിച്ചും, കുന്നപ്പിള്ളില്‍ രാജഗോപാല്‍ ശിശുദിനത്തെക്കുറിച്ചും കുട്ടികള്‍ക്ക്‌ വിശദീകരണം നല്‍കി.

ശിശുദിനത്തിന്റെയും കേരളപ്പിറവിയുടേയും പ്രാധാന്യത്തെക്കുറിച്ച്‌ കുട്ടികളുമായി സംവദിക്കുകയും അവരുടെ സംശയങ്ങള്‍ക്ക്‌ മറുപടി കൊടുക്കുകയും ചെയ്‌തത്‌ കുട്ടികള്‍ക്ക്‌ കൂടുതല്‍ അറിവു പകരുന്നതായി.

ഭഗവത്‌ഗീഥയിലെ പദ്യങ്ങളുടെ ആലാപന മത്സരവും നടന്നു. ഭൂരിഭാഗം കുട്ടികളും അതില്‍ പങ്കെടുത്തു. കുട്ടികള്‍ അവതരിപ്പിച്ച `ധ്രുവചരിതം' എന്ന ലഘു നാടകം അത്യന്തം ഹൃദ്യമായി.

എന്‍.ബി.എ. സെന്ററില്‍ ഈ വര്‍ഷം ആരംഭിച്ച റിലീജിയസ്‌ ക്ലാസ്സുകള്‍ക്ക്‌ നല്ല പ്രതികരണമാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും, കൂടുതല്‍ കുട്ടികള്‍ക്ക്‌ പ്രയോജനം ലഭിക്കത്തക്ക രീതിയില്‍ ക്ലാസ്സുകള്‍ വിപുലീകരിക്കുമെന്നും ജനറല്‍ സെക്രട്ടറി ജയപ്രകാശ്‌ നായര്‍ അറിയിച്ചു.
എന്‍.ബി.എ. കേരളപ്പിറവിയും ശിശുദിനവും ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക