Image

ഐശ്വര്യയും അഭിഷേകം വേര്‍പിരിയലിന്റെ വക്കിലെന്ന്‌ റിപ്പോര്‍ട്ട്‌

Published on 15 May, 2014
ഐശ്വര്യയും അഭിഷേകം വേര്‍പിരിയലിന്റെ വക്കിലെന്ന്‌ റിപ്പോര്‍ട്ട്‌
മുംബൈ: മുന്‍ ലോക സുന്ദരിയും നടിയുമായ ഐശ്വര്യ റായിയും ബോളിവുഡ്‌ നടന്‍ അഭിഷേക്‌ ബച്ചനും വേര്‍പിരിയലിന്റെ വക്കിലെന്ന്‌ റിപ്പോര്‍ട്ട്‌. അമ്മായിയമ്മപ്പോരാണ്‌ അകല്‍ച്ചയ്‌ക്കു കാരണമെന്നാണ്‌ റിപ്പോര്‍ട്ട്‌. ജയ ബച്ചന്‍ എല്ലാ കാര്യത്തിലും അമിതമായി ഇടപെടുന്നുവെന്ന്‌ ഐസ്വര്യ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു.

പൊതുസ്‌ഥലത്തു കണ്ടാല്‍ ഇവര്‍ പരസ്‌പരം മിണ്ടുകയില്ലെന്ന നിലയിലെത്തിയെന്നതിനു മാധ്യമങ്ങള്‍ ഉദാഹരണങ്ങളും നിരത്തുന്നു. ഹേമമാലിനിയുടെയും ധര്‍മേന്ദ്രയുടെയും മകള്‍ അഹാന ഡിയോളിന്റെ വിവാഹസല്‍ക്കാരത്തിലും കോകിലാബെന്‍ അംബാനിയുടെ പിറന്നാള്‍ പാര്‍ട്ടിയിലും ഇരുവരും പങ്കെടുത്തെങ്കിലും പരസ്‌പരം കണ്ടഭാവം നടിച്ചില്ലത്രേ.

കൈക്കുഞ്ഞായ ആരാധ്യയുമായി ഐശ്വര്യ തനിച്ചാണ്‌ ഇത്തവണ കാന്‍ ചലച്ചിത്രമേളയില്‍ എത്തിയത്‌. ഇത്തരം അവസരങ്ങളില്‍ ഭാര്യയ്‌ക്കും കുഞ്ഞിനുമൊപ്പം അഭിഷേക്‌ ഉണ്ടാകാറുള്ളതാണ്‌. എന്നാല്‍ പല വേദികളിലും ഇരുവരേയും ഒരുമിച്ച്‌ കാണാറില്ല. എന്തായാലും കാത്തിരുന്ന്‌ കാണാം.
ഐശ്വര്യയും അഭിഷേകം വേര്‍പിരിയലിന്റെ വക്കിലെന്ന്‌ റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക