Image

അച്ഛന്‍ ഷ്റോഫും മകന്‍ ഷ്റോഫും മല്‍സരത്തിന്

Published on 15 May, 2014
അച്ഛന്‍ ഷ്റോഫും മകന്‍ ഷ്റോഫും മല്‍സരത്തിന്
മേയ് 23ന് അച്ഛന്‍ ഷ്റോഫും മകന്‍ ഷ്റോഫും തിയറ്ററുകളില്‍ മല്‍സരിക്കാനിറങ്ങും.
പ്രമുഖ ബോളിവുഡ് നടന്‍ ജാക്കി ഷ്റോഫിന്‍െറയും മകന്‍ ടൈഗര്‍ ഷ്റോഫിന്‍െറയും സിനിമകളാണ് ബോക്സ് ഓഫീസില്‍ ഒരുമിച്ച് റിലീസായി മല്‍സരിക്കുന്നത്.
രജനീകാന്തിന്‍െറ ‘കോച്ചടയാനി’ല്‍ ജാക്കി ഷ്റോഫാണ് വില്ലന്‍. ഈ ചിത്രമിറങ്ങുന്ന 23ന് തന്നെയാണ് അദ്ദേഹത്തിന്‍െറ മകന്‍ ടൈഗര്‍ ഷ്റോഫ് ആദ്യമായി നായകനാകുന്ന ‘ഹീറോപന്തി’യും റിലീസാകുന്നത്.
24കാരനായ ടൈഗറിന്‍െറ ഹീറോപന്തിയിലെ ആക്ഷന്‍, ഗാന രംഗങ്ങള്‍ ഇതിനകം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കൃതി സനോനാണ് ‘ഹീറോപന്തി’യിലെ നായിക. സബീര്‍ ഖാനാണ് ചിത്രത്തിന്‍െറ സംവിധായകന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക