Image

തമിഴകം കീഴടക്കി മഹിമ നമ്പ്യാര്‍

Published on 15 May, 2014
തമിഴകം കീഴടക്കി മഹിമ നമ്പ്യാര്‍
കാസര്‍ഗോഡ്‌ സ്വദേശി മഹിമ നമ്പ്യാര്‍ തമിഴകം കീഴടക്കുന്നു. മഹിമയുടെ എന്നമോ നടക്ക്‌ത്‌ തമിഴ്‌നാട്ടില്‍ സൂപ്പര്‍ ഹിറ്റായി ഓടുന്നു. മഹിമ തമിഴില്‍ ആദ്യമായി അഭിനയിച്ചത്‌. സമുദ്രക്കനി നായകനായി അഭിനയിച്ച സാട്ടൈ എന്ന ചിത്രത്തിലൂടെയാണ്‌. അതില്‍ ഒരു പ്ലസ്‌ ടു വിദ്യാര്‍ഥിനിയായിട്ടായിരുന്നു . യുവന്‍ എന്ന നടനായിരുന്നു മഹിമയുടെ ജോഡിയായത്‌. സാട്ടൈ ഹിറ്റായതിനാല്‍ തമിഴ്‌ പ്രേക്ഷകര്‍ക്ക്‌ തിരിച്ചറിയാനുള്ള ഒരു മാര്‍ഗമായി. എന്നമോ നടക്ക്‌ത്‌നുശേഷം മഹിമ മൂന്നു ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു. മോസക്കുട്ടി, അഹത്തിനൈ, പുറവി 150 സിസി എന്നിവയാണവ. പുറവി 150 സിസിയുടെ ചിത്രീകരണം പൂര്‍ത്തിയാകുന്നതേയുള്ളൂ. മലയാളത്തില്‍ കാര്യസ്ഥന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ സഹോദരിയായി അഭിനയിച്ചുകൊണ്‌ടായിരുന്നു മഹിമയുടെ തുടക്കം.

കാസര്‍ഗോഡ്‌ വിദ്യാനഗറിലാണ്‌ മഹിമ നമ്പ്യാരുടെ കുടുംബം താമസിക്കുന്നത്‌. അച്ഛന്‍ സുധാകരന്‍ റെയില്‍വേ ഉദ്യോഗസ്ഥനായി പിരിഞ്ഞു. അമ്മ വിദ്യ ടീച്ചറാണ്‌. ജ്യേഷ്‌ഠന്‍ ഉണ്ണിക്കൃഷ്‌ണന്‍ മദ്രാസില്‍ ബിടെക്കിനു പഠിക്കുന്നു. തമിഴിലെ ഒന്നാം സ്ഥാനക്കാരിയാകണം എന്ന മോഹമൊന്നും എനിക്കില്ല. മെല്ലെ മെല്ലെ പ്രശസ്‌തരായ താരങ്ങളോടൊപ്പം അഭിനയിക്കാന്‍ കഴിയണേ എന്ന പ്രാര്‍ഥനയോടെയാണ്‌ ഓരോ പടത്തിലും അഭിനയിക്കുന്നത്‌. മലയാളത്തില്‍നിന്ന്‌ ഓഫറുണ്‌ടായാല്‍ ഞാന്‍ ഇരുകൈയും നീട്ടി സ്വീകരിക്കും. തമിഴില്‍നിന്നാണ്‌ കൂടുതല്‍ ഓഫറുകള്‍ വരുന്നത്‌ - മഹിമ പറഞ്ഞു.
തമിഴകം കീഴടക്കി മഹിമ നമ്പ്യാര്‍തമിഴകം കീഴടക്കി മഹിമ നമ്പ്യാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക