Image

കുറ്റാരോപിതന്‍ എന്നുപറഞ്ഞ്‌ മാറ്റിനിര്‍ത്താനാവില്ല: ഉമ്മന്‍ചാണ്ടി

Published on 18 November, 2011
കുറ്റാരോപിതന്‍ എന്നുപറഞ്ഞ്‌ മാറ്റിനിര്‍ത്താനാവില്ല: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സര്‍ക്കാരിന്‌ ഒരാളെ കുറ്റാരോപിതന്‍ എന്നു പറഞ്ഞ്‌ സര്‍ക്കാരിന്‌ ഒരാളെ മാറ്റിനിര്‍ത്താനാകില്ലെന്നും നിയമപരമായി മാത്രമാണ്‌ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ ഐ.ജി ടോമിന്‍ ജെ. തച്ചങ്കരിയെ മാര്‍ക്കറ്റ്‌ഫെഡ്‌ എം.ഡിയായി നിയമിച്ചതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

തച്ചങ്കരിയെ തിരിച്ചെടുത്ത സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം സുധീരന്റെ പരാമര്‍ശങ്ങളില്‍ തനിക്ക്‌ പരാതിയില്ല. എന്നാല്‍ സുധീരന്റെ വിമര്‍ശനം ഏത്‌ സാഹചര്യത്തിലാണെന്ന്‌ അറിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ കര്‍മപദ്ധതിയുടെ ഭാഗമായി സേവനമേഖല സ്വകാര്യ മേഖലയ്‌ക്ക്‌ വിട്ടുകൊടുക്കുകയാണെന്ന ആരോപണം തെറ്റിദ്ധാരണ കൊണ്ടാണെന്നും വികസനവും കരുതലുമാണ്‌ സര്‍ക്കാരിന്റെ പ്രധാന മുദ്രാവാക്യം, കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഒരു വര്‍ഷത്തെ കര്‍മപരിപാടിയില്‍ ഇത്‌ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ 'മീറ്റ്‌ ദ പ്രസ്‌' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക