Image

മുഴുവന്‍ എ പ്ലസുമായി നമിതാ പ്രമോദ്‌

Published on 13 May, 2014
മുഴുവന്‍ എ പ്ലസുമായി നമിതാ പ്രമോദ്‌
തിരുവനന്തപുരം: ഇന്നലെ പ്രഖ്യാപിച്ച ഹയര്‍ സെക്കന്‍ഡറി പരീക്ഷിയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടി നടി നമിതാ പ്രമോദ്‌ ശ്രദ്ധനേടി.

തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സിലെ വിദ്യാര്‍ഥിനിയായ നമിത അഭിനയത്തിരക്കിനിടയിലും പഠനത്തില്‍ മികവു തെളിയിച്ചത്‌. ഹ്യുമാനിറ്റീസ്‌ വിഭാഗത്തിലാണു നമിതയുടെ മികച്ച വിജയം. ഗ്രേസ്‌ മാര്‍ക്ക്‌ ഇല്ലാതെയാണ്‌ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയത്‌.

കഴിഞ്ഞ വര്‍ഷം പ്ലസ്‌ വണ്ണില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ കിട്ടിയതുകൊണ്ടു മികച്ച വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാലും ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഷൂട്ട്‌ കഴിഞ്ഞു വൈകിട്ട്‌ ദിവസവും രണ്ടു മണിക്കൂര്‍ പഠിക്കുമായിരുന്നു. പഠിക്കാന്‍ ഇഷ്‌ടമുള്ള ചരിത്രമായതു കൊണ്ടു ഫ്രീയായി പരീക്ഷ എഴുതി. പഠനത്തില്‍ സഹായിച്ചതിനു നമിത നന്ദി പറയുന്നതു സീനിയേഴ്‌സിനോടും ടീച്ചര്‍മാരോടും ആണ്‌. പ്രത്യേകിച്ചു മന്ത്രി ശിവകുമാറിന്റെ മകള്‍ ഗൗരിയോടു വളരെ കടപ്പെട്ടിരിക്കുന്നതായി നമിത പറയുന്നു. പുസ്‌തകങ്ങളോ നോട്ട്‌സോ കയ്യിലില്ലാത്ത താന്‍ ഗൗരിയുടെ പുസ്‌തകങ്ങളും നോട്ടും വച്ചാണു പഠിച്ചത്‌.

ഫലം അറിയുമ്പോള്‍ മട്ടാഞ്ചേരിയില്‍ ലാല്‍ ജോസിന്റെ പുതിയ ചിത്രം വിക്രമാദിത്യന്റെ സെറ്റില്‍ ഷൂട്ടിങ്‌ തിരക്കിലായിരുന്നു നമിത.
മുഴുവന്‍ എ പ്ലസുമായി നമിതാ പ്രമോദ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക