Image

പറവൂര്‍ പീഡനം: പ്രതിക്കും ഇടനിലക്കാരിക്കും എച്ച്‌ഐവി ബാധിച്ചു

Published on 18 November, 2011
പറവൂര്‍ പീഡനം: പ്രതിക്കും ഇടനിലക്കാരിക്കും എച്ച്‌ഐവി ബാധിച്ചു
തൃശൂര്‍: പരവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ ഇടനിലക്കാരിക്കും ഒരു പ്രതിക്കും എച്ച്‌.ഐ.വി ബാധ. വിയ്യൂര്‍ ജയിലില്‍ കഴിയുന്ന ഒരു പ്രതിയെയാണ്‌ എച്ച്‌ഐവി ബാധയെ തുടര്‍ന്നു തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്‌. ജയില്‍ തടവുകാരെ ചികിത്സിക്കാന്‍ ആശുപത്രിയില്‍ പ്രത്യേക സെല്‍ ഉണെ്‌ടങ്കിലും അവിടെ പ്രവേശിപ്പിക്കാതെ സാധാരണ രോഗികള്‍ കിടക്കുന്ന വാര്‍ഡിലാണ്‌ ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്‌.

നേരത്തെ കേസിലെ ഇടനിലക്കാരില്‍ ഒരാളായ സ്‌ത്രീക്ക്‌ എച്ച്‌ഐവി സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം ഇടനിലക്കാരിക്ക്‌ നടത്തിയ പരിശോധനയില്‍ ഇവര്‍ എച്ച്‌ ഐ വി ബാധിത ആണെന്നു സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്ക്‌ എയ്‌ഡ്‌സ്‌ ഉണെ്‌ടന്നവാര്‍ത്തയെ തുടര്‍ന്ന്‌ ഇടപാടുകാരില്‍ പലരും ആശങ്കയില്‍ ആയിരുന്നു. എന്നാല്‍ പോലീസ്‌ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക