Image

മോഡേണ്‍ വേഷങ്ങള്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍: നടി റീനു

Published on 13 May, 2014
മോഡേണ്‍ വേഷങ്ങള്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍: നടി റീനു
തനിക്ക്‌ മോഡേണ്‍ വേഷങ്ങള്‍ കൂടുതല്‍ കംഫര്‍ട്ടബിളെന്ന്‌ നടി റീനു മാത്യൂസ്‌ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

സാരി എനിക്കിഷ്ടമാണ്‌. പക്ഷെ എന്തെങ്കിലും പ്രത്യേക ചടങ്ങുകള്‍ ഉണ്ടാകുമ്പോള്‍ മാത്രമേ സാരി ധരിക്കാറുള്ളൂ. മോഡേണ്‍ വസ്‌ത്രങ്ങള്‍ ധരിക്കുമ്പോഴാണ്‌ കൂടുതല്‍ കംഫര്‍ട്ടബളായി തോന്നുന്നതെന്ന്‌ റീനു പറയുന്നു.

കഥാപാത്രം അതാവശ്യപ്പെട്ടതുകൊണ്ടമാത്രമാണ്‌ സാരി ധരിച്ചത്‌. അതുകൊണ്ട്‌ തന്നെ പ്രേക്ഷകര്‍ വിലയിരുത്തിയതും അതിന്റെ അടിസ്ഥാനത്തിലായരിന്നു റീനു പറഞ്ഞു.

ഇമ്മാനുവല്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരമാണ്‌ റീനു മാത്യൂസ്‌. ഇമ്മാനുവലില്‍ മമ്മൂട്ടിയുടെ ഭാര്യയായി തീര്‍ത്തും ഒരറു കുടുംബിനിയുടെ വേഷത്തിലാണ്‌ റീനു എത്തിയത്‌. തുടര്‍ന്ന്‌ െ്രെപസ്‌ ദി ലോര്‍ഡ്‌ എന്ന ചിത്രത്തില്‍ വീണ്ടും മമ്മൂട്ടിയുടെ നായികയായെത്തിയ റീനു അവിടെയും ഒരു ഉത്തമ ഭാര്യയുടെ വേഷമണിഞ്ഞു.

മമ്മൂട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന്‌ പറഞ്ഞാണ്‌ റീനു മാത്യൂസ്‌ നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചത്‌.
മോഡേണ്‍ വേഷങ്ങള്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍: നടി റീനു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക