ഉറക്കത്തെ അവഗണിക്കുന്നവര്‍ക്ക് കാത്തിരിക്കുന്നത് ദോഷകരം
ലണ്ടന്‍: ഉറക്കത്തെ അവഗണിക്കുന്നവര്‍ക്ക് കാത്തിരിക്കുന്നത് ചില്ലറ അസുഖങ്ങളൊന്നുമല്ല: കാന്‍സര്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, അണുബാധ, പൊണ്ണത്തടി തുടങ്ങിയവ.
ഉറക്കംവെടിയല്‍ മനുഷ്യരിലെ ബയോളജിക്കല്‍ ക്ളോക്കിന്‍റെ ക്രമം തെറ്റലിലേക്ക് നയിച്ച് ജാഗ്രത, ഉണര്‍വ്, ആരോഗ്യം എന്നിവയെ ദേഷാകരമായി ബാധിക്കുമെന്ന് മാത്രമല്ല, ഹൃദയാഘാതത്തിനു കാരണമാവുമെന്നും ശാസ്ത്രഞ്ജര്‍ പറയുന്നു.
ഉറങ്ങാതെ ജോലി എന്ന ‘24 മണിക്കൂര്‍’ ബയോളജിക്കല്‍ ക്ളോക്കിനെ തകരാറില്‍ ആക്കുമെന്നും അതിന്‍റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നും ശാസ്ത്രഞ്ജര്‍ മുന്നറിയിപ്പു നല്‍കുന്നു.
60 വര്‍ഷം മുമ്പുള്ളവരേക്കാള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ കുറച്ചാണ് ആധുനിക
മനുഷ്യര്‍ ഉറങ്ങുന്നതെന്ന് ഒക്സ്ഫോര്‍ഡ് സര്‍വലാശാലയിലെ പ്രൊഫ.റസ്സല്‍
ഫോസ്റ്റര്‍ പറയുന്നു.
വെളിച്ചം ബയോളജിക്കള്‍ ക്ളോക്കിനെ ബാധിക്കുന്ന ശക്തമായ ചാലകമാണ്. സ്മാര്‍ട്ഫോണുകള്‍, ടാബ്ലറ്റ്, കമ്പ്യൂട്ടര്‍ എന്നിവ പ്രസരിപ്പിക്കുന്ന വെളിച്ചം താളം തെറ്റിക്കുമെന്നും ഹാര്‍ഡ് വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫ. ചാള്‍സ് സിസ് ലറും പറയുന്നു.
.jpg)
Facebook Comments