Image

കാംബ്ലിയുടെ ആരോപണങ്ങള്‍ തെറ്റെന്ന് മുഹമ്മദ് അസ്ഹറുദ്ദീന്‍

Published on 18 November, 2011
കാംബ്ലിയുടെ ആരോപണങ്ങള്‍ തെറ്റെന്ന് മുഹമ്മദ് അസ്ഹറുദ്ദീന്‍
ന്യൂഡല്‍ഹി: 1996ലെ ലോകകപ്പില്‍ സെമിയില്‍ ഒത്തുകളി നടന്നുവെന്ന മുന്‍താരം വിനോദ് കാംബ്ലിയുടെ ആരോപണം അന്നത്തെ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ നിഷേധിച്ചു. ടീം മീറ്റിങ്ങില്‍, ടോസ് ലഭിച്ചാല്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ കാംബ്ലി ഉറങ്ങിയിട്ടുണ്ടാകുമെന്നും അസ്ഹറുദ്ദീന്‍ ആരോപിച്ചു. ടോസ് നേടിയാല്‍ ആദ്യം ബാറ്റ് ചെയ്യണമെന്നായിരുന്നു ടീം മീറ്റിങ്ങിലെ തീരുമാനമെന്നും എന്നാല്‍, അസ്ഹറുദീന്‍ ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം സ്റ്റാര്‍ ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ കാംബ്ലി ആരോപിച്ചത്.

ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് തോറ്റതിനാല്‍ സെമിഫൈനലില്‍ അവരുടെ സ്‌കോര്‍ പിന്തുടരണമെന്നായിരുന്നു ടീമിന്റെ പൊതുവിലുള്ള താല്‍പര്യം. ടോസ് ലഭിച്ചാല്‍ ആദ്യം ഫീല്‍ഡ് ചെയ്യണം എന്നത് എല്ലാവരും ചേര്‍ന്ന് കൈക്കൊണ്ട തീരുമാനം തന്നെയായിരുന്നു.

കാംബ്ലിക്ക് ഇത്രയും കാലം ക്രിക്കറ്റ് കളിക്കാന്‍ കഴിഞ്ഞതു തന്നെ ഒരു വലിയ കാര്യമാണ്. എന്നാല്‍, ഇപ്പോള്‍ കാംബ്ലി ക്രിക്കറ്റിനെ വഞ്ചിക്കുകയും ടീമിന് നാണക്കേടുണ്ടാക്കുകയുമാണ് ചെയ്തത്-അസ്ഹറുദ്ദീന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക