Image

തിരക്ക്‌; ദീപിക പദുക്കോണ്‍ രണ്ടുമാസത്തേക്ക്‌ അവധി എടുക്കുന്നു

Published on 12 May, 2014
തിരക്ക്‌; ദീപിക പദുക്കോണ്‍ രണ്ടുമാസത്തേക്ക്‌ അവധി എടുക്കുന്നു
തിരക്കുമൂലം അടുത്ത രണ്ടു മാസത്തേക്ക്‌ സിനിമാംരഗത്തു നിന്ന്‌ അവധിയെടുക്കുവാന്‍ ബോളിവുഡ്‌ നടി നടി ദീപിക പദുക്കോണ്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്‌. അമേരിക്ക, യൂറോപ്പ്‌ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ദീപിക അവധിക്കാലം ചെലവഴിക്കുക.

ഫറാഖാന്‍ സംവിധാനം ചെയ്യുന്ന ഹാപ്പി ന്യൂ ഇയര്‍ എന്ന സിനിമയില്‍ അഭിനയിച്ചു വരികയാണ്‌ ദീപികയിപ്പോള്‍. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ തീര്‍ന്നാലുടന്‍ ദീപിക അവധിയില്‍ പ്രവേശിക്കും. ഷാരൂഖ്‌ ഖാന്‍,? അഭിഷേക്‌ ബച്ചന്‍ എന്നിവരാണ്‌ ചിത്രത്തിലെ നായകന്മാര്‍. ഒക്ടോബറിലാണ്‌ ചിത്രം തീയേറ്ററുകളില്‍ എത്തുക.

ജൂലായ്‌ മാസത്തോടു കൂടി തിരിച്ചെത്തുന്ന ദീപിക വീണ്ടും തിരക്കുകളില്‍ മുഴുകും. ഇംതിയാസ്‌ അലിയും രണ്‍ബീര്‍ കപൂറും നായകന്മാരാവുന്ന തമാശ എന്ന ചിത്രമാകും ദീപിക ആദ്യം ചെയ്യുക. ഷൂജിത്‌ സിര്‍കര്‍ സംവിധാനം ചെയ്യുന്ന പികു, സഞ്‌ജയ്‌ ലീലാ ബന്‍സാലിയുടെ ബാജിറാവു മസ്‌താനി എന്ന സിനിമയിലും ദീപികയാണ്‌ നായിക.
തിരക്ക്‌; ദീപിക പദുക്കോണ്‍ രണ്ടുമാസത്തേക്ക്‌ അവധി എടുക്കുന്നുതിരക്ക്‌; ദീപിക പദുക്കോണ്‍ രണ്ടുമാസത്തേക്ക്‌ അവധി എടുക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക