Image

കസ്റ്റഡിമരണം: സഞ്ജീവ് ഭട്ട് ഹര്‍ജി പിന്‍വലിച്ചു

Published on 18 November, 2011
കസ്റ്റഡിമരണം: സഞ്ജീവ് ഭട്ട് ഹര്‍ജി പിന്‍വലിച്ചു
ന്യൂഡല്‍ഹി: കസ്റ്റഡിമരണം സംബന്ധിച്ച് ഗുജറാത്ത് സര്‍ക്കാരിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് പിന്‍വലിച്ചു. 1990ലുണ്ടായ കസ്റ്റഡിമരണം സംബന്ധിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് ഭട്ട് ഹര്‍ജി പിന്‍വലിച്ചത്. കസ്റ്റഡിമരണക്കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഗുജറാത്ത് സര്‍ക്കാര്‍ പിന്നീട് പിന്‍വലിച്ചതിനെതിരെയാണ് ഭട്ട് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍, സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ച് കീഴ്‌ക്കോടതിയെ സമീപിക്കണമെന്നാണ് സുപ്രീംകോതി ഭട്ടിനോട് ആവശ്യപ്പെട്ടത്.

1990ല്‍ ജാംനഗറിലെ ജംജോദ്പുരിലാണ് കലാപക്കേസില്‍ പിടിയിലായ ഇരുപത്തിയൊന്നുകാരനായ പ്രതി കസ്റ്റഡിയില്‍ മരിച്ചത്. സംഭവം നടക്കുമ്പോള്‍ സഞ്ജീവ് ഭട്ട് ജാംനഗറില്‍ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക