Image

ഐശ്വര്യ ബച്ചനെതിരേ മുന്‍ കാമുകന്‍ കേസ്‌ കൊടുത്തതായി വാര്‍ത്ത

Published on 11 May, 2014
ഐശ്വര്യ ബച്ചനെതിരേ മുന്‍ കാമുകന്‍ കേസ്‌ കൊടുത്തതായി വാര്‍ത്ത
മുന്‍ ലോക സുന്ദരിയും പ്രശസ്‌ത ബോളിവുഡ്‌ താരവുമായ ഐശ്വര്യബച്ചനെതിരേ മുന്‍ കാമുകന്‍ കേസ്‌ കൊടുത്തതായി വാര്‍ത്ത.

ശ്രീലങ്കന്‍ വംശജനായ നിരോഷന്‍ ദേവപ്രിയ എന്ന ചെറുപ്പക്കാരനായിന്നത്രെ ഐശ്വര്യുടെ ഒരു മുന്‍ കാമുകന്‍. ഇക്കാര്യം അവകാശപ്പെടുന്നത്‌ നിരോഷന്‍ തന്നെയാണ കെട്ടോ. ഒരു കാലത്ത്‌ ഇയാളും ഐശ്വര്യയും തമ്മില്‍ കടുത്ത പ്രണയമായിരുന്നത്രെ. എന്തായാലും അഭിഷേക്‌ ഐശ്വര്യയെ വിവാഹം കഴിച്ചതോടെ നമ്മുടെ നിരോഷന്‍ ആകെ നിരാശനായി. കടുത്ത മാനസിക സമ്മര്‍ദ്ദള്‍ക്ക്‌ വിധേയനായി. ഒടുവില്‍ കക്ഷി ഐശ്വര്യക്കെതിരെ പരാതിയും കൊടുത്തിട്ടുണ്ടത്രെ. അത്‌ മാത്രമല്ല, ഈ കേസ്‌ വാദിക്കാന്‍ ഒരു വക്കീലിനേയും നിരോഷന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നാണ്‌ വാര്‍ത്ത. സംഭവം എന്തായാലും ഇപ്പോള്‍ ബോളിവുഡിലെ ഗോസിപ്പ്‌ കേന്ദ്രങ്ങളില്‍ വന്‍ ചര്‍ച്ചയാണ്‌. സല്‍മാന്‍ ഖാനും, വിവേക്‌ ഒബ്‌റോയും ഒക്കെയായിരുന്നു ഇത്രനാളും ഐശ്വര്യയുടെ മുന്‍ കാമുകന്‍ പട്ടികയില്‍ ഇടം നേടിയിരുന്നത്‌.
ഐശ്വര്യ ബച്ചനെതിരേ മുന്‍ കാമുകന്‍ കേസ്‌ കൊടുത്തതായി വാര്‍ത്ത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക