Image

വ്യാജ നമ്പര്‍പ്ലേറ്റ്‌: നടി ഇല്യാനയെ അറസ്റ്റ്‌ ചെയ്‌തു

Published on 11 May, 2014
വ്യാജ നമ്പര്‍പ്ലേറ്റ്‌: നടി ഇല്യാനയെ അറസ്റ്റ്‌ ചെയ്‌തു
വ്യാജ നമ്പര്‍പ്ലേറ്റ്‌ ഉള്ള വണ്‌ടി ഉപയോഗിച്ചതിന്‌ തെന്നിന്ത്യന്‍ നടി ഇല്യാന ഡിക്രൂസിനെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു വിട്ടയച്ചതായി റിപ്പോര്‍ട്ടുകള്‍. മുംബൈ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. നേരത്തെ നടന്ന സംഭവം ഈയിടെയാണ്‌ പുറത്തായത്‌.

മേ തേരാ ഹീറോ എന്ന ബോളിവുഡ്‌ ചിത്രത്തിന്റെ പ്രമോഷന്‌ വേണ്‌ടി താരം വ്യാജനമ്പര്‍ ഉളള വണ്‌ടിയില്‍ യാത്ര ചെയ്‌തിരുന്നു. സാധാരണ യായി നടത്താറുള്ള പോലീസിന്റെ വാഹന പരിശോധനയിലാണ്‌ ഇല്യാനയെ പിടികൂടിയത്‌. അറസ്‌റ്റ്‌ ചെയ്‌ത ഉടനെ ഇല്യാനയെ വിട്ടയയ്‌ക്കുകയും ചെയ്‌തു. താരത്തിനു കേസ്‌ പാരയായെങ്കെിലും സിനിമയുടെ പബ്ലിസിറ്റിക്ക്‌ ഇതു സഹായിച്ചെന്നാണ്‌ വിലയി രുത്തല്‍. വ്യാജ നമ്പര്‍ ഉളള ആ വണ്‌ടി ആരുടെ ആണെന്നോ ഇല്യാന ആ വണ്‌ടിയില്‍ യാത്ര ചെയ്യാനുണ്‌ടായ സാഹചര്യം എന്താണെന്നോ ഉളള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
വ്യാജ നമ്പര്‍പ്ലേറ്റ്‌: നടി ഇല്യാനയെ അറസ്റ്റ്‌ ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക