Image

മന്‍മോഹന്‍സിങ് ഒബാമയുമായി ചര്‍ച്ച നടത്തി

Published on 18 November, 2011
മന്‍മോഹന്‍സിങ് ഒബാമയുമായി ചര്‍ച്ച നടത്തി
ബാലി: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും യു.എസ്. പ്രസിഡന്റ് ബരാക്ക് ഒബാമയും കൂടിക്കാഴ്ച നടത്തി. ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇരുവരും തമ്മില്‍ കണ്ട് ചര്‍ച്ച നടത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഒബാമ ഇന്ത്യയിലെത്തിയപ്പോഴാണ് ഇരുവരും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ഒബാമ താമസിക്കുന്ന ഗ്രാന്‍ഡ് ഹയാത് ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ആസിയാന്‍, പൂര്‍വേഷ്യന്‍ ഉച്ചകോടികളില്‍ പങ്കെടുക്കാനാണ് ഡോ.മന്‍മോഹന്‍സിങ് ഇന്‍ഡൊനീഷ്യയിലെ ബാലിയിലെത്തിയത്.

ഒബാമയുടെ ചരിത്രപരമായ ഇന്ത്യാ സന്ദര്‍ശനത്തിനുശേഷം ആണവ സഹകരണം ഉള്‍പ്പടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ കാര്യമായ പുരോഗതി ഉണ്ടായതായി ഡോ.മന്‍മോഹന്‍സിങ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മറ്റാരെയും അസ്വസ്ഥതപ്പെടുത്തേണ്ട കാര്യമില്ലെന്നും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക