Image

ഇറ്റലിയില്‍ മരിയോ മോണ്ടി വിശ്വാസവോട്ട് നേടി

Published on 18 November, 2011
ഇറ്റലിയില്‍ മരിയോ മോണ്ടി വിശ്വാസവോട്ട് നേടി
റോം: സില്‍വിയോ ബര്‍ലുസ്‌കോണിയുടെ പകരക്കാരനായി ഇറ്റലിയുടെ പ്രധാനമന്ത്രിപദം ഏറ്റെടുത്ത മരിയോ മോണ്ടി പാര്‍ലമെന്റിന്റെ പരമോന്നത സഭയില്‍ വിശ്വാസവോട്ട് നേടി. ചേംബര്‍ ഓഫ് ഡെപ്യൂട്ടീസില്‍ 25നെതിരെ 281 വോട്ടിനാണ് മോണ്ടി വിശ്വാസവോട്ടിന്റെ കടമ്പ കടന്നത്. ഇനി ഇന്ന് അധോസഭയായ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസില്‍ വിശ്വാസവോട്ട് തേടും. വലതുപക്ഷ നോതേണ്‍ ലീഗ് മാത്രമാണ് മൊണ്ടിക്കെതിരെ വോട്ട് ചെയ്തത്.

സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഇറ്റലിയെ കരകയറ്റാനുള്ള നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചശേഷമാണ് യൂറോപ്പ്യന്‍ യൂണിയന്‍ മുന്‍ കമ്മീഷണര്‍ കൂടിയായ മോണ്ടി വിശ്വാസവോട്ട് നേടിയത്. ചെലവുചുരുക്കല്‍ നടപടിക്കൊപ്പം സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന നടപടികള്‍ക്കായിരിക്കും തന്റെ സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുകയെന്ന് മോണ്ടി പാര്‍ലമെന്റില്‍ പറഞ്ഞു.

അതേസമയം മോണ്ടിക്കെതിരെ പ്രതിഷേധവുമായി വിവിധ നഗരങ്ങളില്‍ വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക