Image

കേരളാ അസോസിയേഷന്‍ (കെ.എ.എന്‍.ജി) യൂത്ത്‌ നൈറ്റ്‌ ഡിസംബര്‍ 3-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 18 November, 2011
കേരളാ അസോസിയേഷന്‍ (കെ.എ.എന്‍.ജി) യൂത്ത്‌ നൈറ്റ്‌ ഡിസംബര്‍ 3-ന്‌
ന്യൂജേഴ്‌സി: കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി (KANJ) യുടെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി നടത്തുന്ന `KANJ യുത്ത്‌ നൈറ്റ്‌ 2011' ഡിസംബര്‍ മൂന്നിന്‌ ശനിയാഴ്‌ച വൈകുന്നേരം 5.30 മുതല്‍ രാത്രി 9.30 വരെ റൈറിറ്റാന്‍ സെന്ററിലുള്ള എഡിസണ്‍ ഹോട്ടലില്‍ വെച്ച്‌ വിവിധ പരിപാടികളോടെ നടത്തുന്നതാണെന്ന്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ സജി പോള്‍, സെക്രട്ടറി ജിബി തോമസ്‌, ട്രഷറര്‍ ജെയ്‌ കുളമ്പില്‍ എന്നിവര്‍ അറിയിച്ചു.

`കാഞ്ചി യൂത്ത്‌ നൈറ്റ്‌ 2011' എന്ന പേര്‌ നല്‍കിയിരിക്കുന്ന യുവതീ-യുവാക്കളുടെ മാമാങ്കത്തില്‍ മിസ്റ്റര്‍ ആന്‍ഡ്‌ മിസ്‌ കാഞ്ചി പേജന്റ്‌, ബെസ്റ്റ്‌ കപ്പിള്‍സ്‌, ഡാന്‍സ്‌, മ്യൂസിക്‌ തുടങ്ങി ഒട്ടേറെ പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കാഞ്ച്‌ യൂത്ത്‌ കണ്‍വീനര്‍മാരായ കെവിന്‍ ജോര്‍ജ്‌, നീനാ ഫിലിപ്പ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുന്നു. ഇതിനോടകം ന്യൂജേഴ്‌സിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒട്ടേറെ യുവതീ യുവാക്കള്‍ രജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞു.

മൂന്നു റൗണ്ടുകളിലായി നടത്തുന്ന ബ്യൂട്ടി പേജന്റ്‌ മത്സരത്തില്‍ 16-നും 25-നും ഇടയ്‌ക്ക്‌ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക്‌ പങ്കെടുക്കാം. ഇന്ത്യന്‍ വേഷവിധാനങ്ങള്‍ ധരിച്ചുള്ള ഒന്നാം റൗണ്ടും, ചോദ്യോത്തരങ്ങള്‍ അടങ്ങിയ രണ്ടാം റൗണ്ടും, മത്സരാര്‍ത്ഥികളുടെ കഴിവുകള്‍ തെളിയിക്കുന്ന മൂന്നാം റൗണ്ടും അതിനിടയില്‍ മാധുര്യമേറിയ ഗാനങ്ങളും, നയന മനോഹരങ്ങളായ ഡാന്‍സുകളും ഉള്‍പ്പെടുത്തിക്കൊണ്ടാണ്‌ മിസ്റ്റര്‍ ആന്‍ഡ്‌ മിസ്‌ കാഞ്ചി പേജന്റ്‌ സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്‌. പ്രവേശനം സൗജന്യമാക്കിയിരിക്കുന്ന യൂത്ത്‌ നൈറ്റില്‍ പങ്കെടുക്കുവാന്‍ ഒട്ടേറെ യുവതീ യുവാക്കള്‍ മുന്നോട്ടുവരുന്നതുകൊണ്ട്‌ എത്രയും വേഗം പേര്‌ രജിസ്റ്റര്‍ ചെയ്യണമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കെവിന്‍ ജോര്‍ജ്‌ (908 463 5873), നീനാ ഫിലിപ്പ്‌ (862 242 4521), സജി പോള്‍ (732 762 1726), ജിബി തോമസ്‌ (914 573 1616). വെബ്‌സൈറ്റ്‌: www.kanj.org
കേരളാ അസോസിയേഷന്‍ (കെ.എ.എന്‍.ജി) യൂത്ത്‌ നൈറ്റ്‌ ഡിസംബര്‍ 3-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക