Image

ദേശീയ സ്‌പെല്ലിംഗ് ബി മത്സരത്തില്‍ സുകന്യ റോയ് ഒന്നാം സ്ഥാനത്ത്

പി.പി.ചെറിയാന്‍ Published on 06 June, 2011
ദേശീയ സ്‌പെല്ലിംഗ് ബി മത്സരത്തില്‍ സുകന്യ റോയ് ഒന്നാം സ്ഥാനത്ത്
നാഷണല്‍ ഹാര്‍ബര്‍(മേരിലാന്റ്)- ദേശീയാടിസ്ഥാനത്തില്‍ ജൂണ്‍ രണ്ട് വ്യാഴാച്ച അമേരിക്കയില്‍ നടന്ന 84-ാമത് സ്‌കിര്‍പ്‌സ് നാഷ്ണല്‍ സ്‌പെല്ലിംഗ് ബി. ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ വംശജയും പെന്‍സില്‍വാനിയ ആംബിംഗ്ടണ്‍ ഹൈറ്റസ് മിഡില്‍ സ്‌ക്കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയുമായ 14 വയസ്സുകാരി സുകന്യറോയ് ഒന്നാംസ്ഥാനം കരസ്ഥമാക്കി. 2008 മുതല്‍ തുടര്‍ച്ചയായി 4-ാം തവണയും 1999 മുതല്‍ 2011 വരെയുള്ള വര്‍ഷങ്ങളില്‍ ഒമ്പതു തവണയും ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികളാണ് ഈ മത്സരത്തില്‍ വിജയകിരീടം ചൂടിയത്. 2008 (സമീര്‍ മിശ്ര), 2009(കാവ്യ ശിവശങ്കര്‍), 2010(അനാമിക വീരമണി), 2011(സുകന്യ റോയ്).
1925 ലാണ് സ്‌പെല്ലിംഗ് ബി മത്സരം ആരംഭിച്ചത്. 1943 മുതല്‍ 45 വരെ രണ്ടാം ലോകമഹായുദ്ധം മൂലം മത്സരം ഉപേക്ഷിച്ചിരുന്നു.
2011 ല്‍ മേരീലാന്റ് ഗെലോര്‍ഡ് നാഷണല്‍ റിസോര്‍ട്ട് ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മത്സരത്തില്‍ എട്ടിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള 138 ആണ്‍കുട്ടികളും, 137 പെണ്‍കുട്ടികളുമടക്കം 275 പേരാണ് പങ്കെടുത്തത്.
യൂണിവേഴ്‌സിറ്റി ഓഫ് സ്‌ക്രാന്‍ഡണ്‍ മാര്‍ക്കറ്റിംഗ് വിഷയത്തില്‍ അദ്ധ്യാപകനായ എബി റോയിയുടേയും ജോണ്‍സ്‌ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി ഗണിതശാസ്ത്ര മുന്‍ അദ്ധ്യാപിക മൗസുമിയുടേയും മകളാണ് സുകന്യറോയ്. 2009 ലും 2011 ലും നടന്ന മത്സരത്തില്‍ യഥാക്രമം പന്ത്രണ്ടാം സ്ഥാനവും ഇരുപതാം സ്ഥാനവും സുകന്യ നേടിയിരുന്നു.
2011 ലെ വിജയി എന്ന നിലയില്‍ സുകന്യക്ക് 40,000 ഡോളറിന്റെ സമ്മാനങ്ങളാണ് ലഭിക്കുക. മാത്യരാജ്യമായ ഭാരതത്തെക്കുറിച്ചു അഭിമാനം കൊള്ളുന്ന സുകന്യ കഠിനപരിശ്രമത്തിലൂടെയാണ് ഈ അപൂര്‍വ്വ വിജയം നേടിയത്.
ദേശീയ സ്‌പെല്ലിംഗ് ബി മത്സരത്തില്‍ സുകന്യ റോയ് ഒന്നാം സ്ഥാനത്ത്ദേശീയ സ്‌പെല്ലിംഗ് ബി മത്സരത്തില്‍ സുകന്യ റോയ് ഒന്നാം സ്ഥാനത്ത്ദേശീയ സ്‌പെല്ലിംഗ് ബി മത്സരത്തില്‍ സുകന്യ റോയ് ഒന്നാം സ്ഥാനത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക