Image

സെന്റ്‌ മേരീസ്‌ യുവജനപ്രസ്ഥാനത്തിന്റെ വാര്‍ഷികാഘോഷം നവംബര്‍ 19-ന്‌ ഡാളസില്‍

ജോയിച്ചന്‍ പുതുക്കുളം Published on 18 November, 2011
സെന്റ്‌ മേരീസ്‌ യുവജനപ്രസ്ഥാനത്തിന്റെ വാര്‍ഷികാഘോഷം നവംബര്‍ 19-ന്‌ ഡാളസില്‍
ഡാളസ്‌: ഡാളസ്‌ സെന്റ്‌ മേരീസ്‌ യുവജന പ്രസ്ഥാനത്തിന്റെ വാര്‍ഷികാഘോഷം നവംബര്‍ 19-ന്‌ വൈകിട്ട്‌ 5.30-ന്‌ ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌ സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും.

ഈ ആഘോഷത്തില്‍ പ്രസിദ്ധ മജീഷ്യന്‍ ഡേവിഡ്‌ കില്ലി അവതരിപ്പിക്കുന്ന മാജിക്‌ഷോ, ഡാളസിലെ വിവിധ ഓര്‍ത്തഡോക്‌സ്‌ യുവജനപ്രസ്ഥാനങ്ങള്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന വിവിധ കലാപരിപാടികള്‍ എന്നിവയുണ്ടായിരിക്കുന്നതാണ്‌.

ഇതോടൊപ്പം ഈവര്‍ഷത്തെ ജീവകാരുണ്യ ധനശേഖരണാര്‍ത്ഥം നടത്തുന്ന റാഫിള്‍ ടിക്കറ്റിന്റെ വിതരണോദ്‌ഘാടനവും നടത്തുന്നതാണ്‌. വികാരി റവ.ഫാ. തമ്പാന്‍ വര്‍ഗീസ്‌, യുവജനപ്രസ്ഥാനം സെക്രട്ടറി പ്രിന്‍സ്‌ ഏബ്രഹാം (214 723 5343), ട്രഷറര്‍ റ്റിജു ജോണ്‍ (214 223 2110), ജോയിന്റ്‌ സെക്രട്ടറി മെറിന്‍ മാത്യു, കണ്‍വീനര്‍മാരായ ലിജിത്ത്‌ മാത്യു, റോജി ഏബ്രഹാം, നിഷ ഏബ്രഹാം, സോണി ബിജി എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.
സെന്റ്‌ മേരീസ്‌ യുവജനപ്രസ്ഥാനത്തിന്റെ വാര്‍ഷികാഘോഷം നവംബര്‍ 19-ന്‌ ഡാളസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക