Image

ഡാളസ്സ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ദേവാലയത്തില്‍ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു

നെല്ലിക്കല്‍ രാജു Published on 18 November, 2011
ഡാളസ്സ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ദേവാലയത്തില്‍ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു
ഡാളസ്സ്‌, (ടെക്‌സാസ്‌): മലങ്കര സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധന്‍ പരുമല മാര്‍ ഗ്രീഗോറിയോസ്‌ തിരുമേനിയുടെ പാവനനാമത്തില്‍ ഡാളസ്സിലെ ഗാര്‍ലന്റില്‍ സ്‌ഥാപിതമായിരിക്കുന്ന സെന്റ്‌ ഗ്രീഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ പെരുന്നാളും, കണ്‍വെന്‍ഷനും, പരിശുദ്ധ പിതാവിന്റെ 109 -മത്‌ ഓര്‍മ്മപ്പെരുന്നാളും ഭക്തിനിര്‍ഭരമായി വിപുലമായ പരിപാടികളോടെ കൊണ്‌ടാടി.

വ്യാഴാഴ്‌ച മുതല്‍ ഞായറാഴ്‌ച വരെ നടന്ന പെരുന്നാളാഘോഷങ്ങളില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പൊലീത്താ പ്രധാനകാര്‍മികത്വം വഹിച്ചു.കണ്‍വന്‍ഷനില്‍ പ്രാസംഗികനും, ധ്യാനഗുരുവും, വാഗ്‌മിയുമായ റവ.ഫാ. അലക്‌സാണ്‌ടര്‍ കുര്യന്‍ വചനശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കി

വ്യാഴാഴ്‌ച വൈകുന്നേരം സന്ധ്യാനമസ്‌കാരത്തിനുശേഷം നടന്ന കണ്‍വന്‍ഷനില്‍ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പൊലീത്താ അനുഗ്രഹ പ്രഭാഷണം നടത്തി. തുടര്‍ന്ന്‌ എല്ലാ ദിവസവും വൈകിട്ട്‌ ഏഴു മണി മുതല്‍ ദേവാലയത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും വചനശുശ്രൂഷയും പരിശുദ്ധന്റെ പേരില്‍ പ്രത്യേക മദ്ധ്യസ്ഥപ്രാര്‍ത്‌ഥനകളും ഉണ്‌ടായിരുന്നു ശനിയാഴ്‌ച രാവിലെ യുവജനങ്ങള്‍ക്കായി നടത്തിയ പ്രത്യേകയോഗത്തില്‍ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പൊലീത്താ, റവ.ഫാ. അലക്‌സാണ്‌ടര്‍ കുര്യന്‍ എന്നിവര്‍ വിവിധ ക്ലാസ്സുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കി.യുവജനസംഗമത്തില്‍ ഡാളസിലും സമീപ പ്രദേശങ്ങളില്‍ നിന്നുമായി നിരവധി യുവജനങ്ങള്‍ പങ്കെടുത്തു.

പെരുന്നാള്‍ ദിവസമായ ഞായറാഴ്‌ച രാവിലെ പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന്‌ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പൊലീത്തായുടെ മുഖ്യകാര്‍മികത്വത്തിലും റവ.ഫാ. അലക്‌സാണ്‌ടര്‍ കുര്യന്‍, റവ.ഫാ. ബിനു മാത്യു എന്നിവരുടെ സഹകാര്‍മികത്വത്തിലും വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന നടത്തി. കുര്‍ബ്ബാനമദ്ധ്യേ അഭിവന്ദ്യ മെത്രാപ്പൊലീത്താ നടത്തിയ അനുസ്‌മരണ പ്രഭാഷണത്തില്‍ പരിശുദ്ധ പരുമല മാര്‍ ഗ്രീഗോറിയോസ്‌ തിരുമേനിയുടെ അര്‍പ്പണ ജീവിതത്തെ കുറിച്ച്‌ ജനങ്ങളെ ഉത്‌ബോധിപ്പിച്ചു.

വിശുദ്ധ കുര്‍ബ്ബാനയ്‌ക്കു ശേഷം കുരിശുകള്‍, കൊടികള്‍, മുത്തുക്കുടകള്‍, വാദ്യമേളങ്ങള്‍ എന്നിവ കൊണ്‌ട്‌ വര്‍ണ്ണമനോഹരവും ഭക്‌തിസാന്ദ്രവുമായ റാസയില്‍ ഭക്‌തിഗീതങ്ങള്‍ ആലപിച്ചു കൊണ്‌ട്‌ ആബാലവൃദ്ധം ജനങ്ങളും പങ്കുചേര്‍ന്നു.

തുടര്‍ന്ന്‌ പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ്‌ സ്ഥാപിച്ചിരിക്കുന്ന പ്രത്യേകപീഠത്തില്‍ മദ്ധ്യസ്ഥപ്രാര്‍ത്‌ഥനകള്‍ക്കു ശേഷം അഭിവന്ദ്യ മെത്രാപ്പൊലീത്താ വിശ്വാസികള്‍ക്ക്‌ ശൈ്‌ളഹീക വാഴ്‌വ്‌ നല്‍കി. കൈമുത്തിനു ശേഷം ഇടവകാംഗങ്ങള്‍ തന്നെ ഒത്തൊരുമിച്ച്‌ പാചകം ചെയ്‌ത്‌ ഒരുക്കിയ വിഭവസമൃദ്ധമായ പെരുന്നാള്‍ സദ്യയോടുകൂടി പെരുന്നാളോഘോഷങ്ങള്‍ക്ക്‌
സമാപ്‌തിയായി.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ വമ്പിച്ച ജനാവലി വചനശുശ്രൂഷയിലും പെരുന്നാള്‍കര്‍മ്മങ്ങളിലും സംബന്‌ധിച്ചു എന്നുള്ളത്‌ ഇടവകയ്‌ക്ക്‌ ചാരിതാര്‍ത്ഥ്യമുളവാക്കുന്ന കാര്യമാണെന്ന്‌ ഇടവക വികാരി റവ.ഫാ.രാജു എം.ദാനിയേല്‍ പറഞ്ഞു.ഡാളസ്സിനു പുറമേ ഹുസ്‌റ്റണ്‍, സാന്‍ അന്റോണിയോ, ഓസ്‌റ്റിന്‍, കാര്‍പ്പസ്‌ക്രിസ്‌റ്റി, ലബക്ക്‌, ഓക്ക്‌ലഹോമ, തുടങ്ങിയ നഗരങ്ങളില്‍ നിന്ന ്‌ നിരവധി വിശ്വാസികള്‍ പെരുന്നാളോഘോഷങ്ങളില്‍ പങ്കെടുത്തു.

റവ.ഫാ.രാജു എം. ദാനിയേല്‍ (വികാരി), കുര്യന്‍ മാത്യു (സെക്രട്ടറി) മൈക്കിള്‍ ചാക്കോ(ട്രസ്‌റ്റി),പി. എം ജോര്‍ജ്ജ്‌, കെ.കെ വര്‍ഗീസ്‌, പി.കെ കുര്യന്‍, ഏബ്രഹാം മാത്യു,പി. ജി വര്‍ക്ഷീസ്‌, അനില്‍ ഏ. മാത്യു എന്നിവരുള്‍പ്പെട്ട കമ്മറ്റിയാണ്‌ ഈ വര്‍ഷത്തെ പെരുന്നാളിന്റെ വിജയകരമായ നടത്തിപ്പിന്‌്‌ മേല്‍നോട്ടം വഹിച്ചത്‌.
ഡാളസ്സ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ദേവാലയത്തില്‍ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക