Image

നായവാല്‍ (കവിത: ജോര്‍ജ്‌ നടവയല്‍)

Published on 18 November, 2011
നായവാല്‍ (കവിത: ജോര്‍ജ്‌ നടവയല്‍)
സന്തോഷിപ്പിയ്‌ക്കുമ്പോള്‍ മാത്രവും
തന്നിഷ്ടം തോന്നുമ്പോള്‍ മാത്രവും
കേമത്തത്തോടു മാത്രവും
ഏകാന്തതയില്‍ മാത്രവും
തോന്നുന്നതല്ലാ..
അതു വ്യവസ്ഥകളില്ലാത്ത
മറ്റൊന്നിനോടും പകരം വയ്‌ക്കില്ലാത്ത
നിതാന്തമായ ഉള്‍നിറഞ്ഞ അവികലമായ
ജീവന്‍ ത്യജിക്കുന്നതിനു തയ്യാറുള്ള
സത്യ സജീവ സുന്ദര രാധാ കൃഷ്‌ണ ശിവപാര്‍വതീ
യേശു സഭാ പ്രണയം തന്നെയാണ്‌.
അത്‌ അതീവ പക്വമാണ്‌,
അത്‌ അല്‌പം പോലും ചഞ്ചലമല്ല
അത്‌ മറ്റുള്ളവരെ കാണുമ്പോള്‍ ഭയന്നോടുന്നതല്ല
അത്‌ പത്രോസിനെ പോലെ എപ്പോഴെങ്കിലും തള്ളിപ്പറയുന്നതല്ല
അത്‌ യൂദാസിനെ പോലെ എപ്പോഴെങ്കിലും ഒറ്റു കൊടുക്കുന്നതല്ല
അത്‌ സൗകര്യത്തിനു സൗകര്യത്തിണ്‌ മുറിച്ചു കളയുന്ന പല്ലിവാലല്ലാ
അത്‌ നായരു പിടിച്ച പുലിവാലല്ലാ
അത്‌ നായയുടെ വാലു പോലെ തന്നേ
ഒരിക്കലും പ്രേമവളവുമാറാത്ത
ഒരിക്കലും കൂറിന്റെ ആട്ടം നിറുത്താത്ത നായവാല്‍.
നായവാല്‍ (കവിത: ജോര്‍ജ്‌ നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക