Image

1996ലെ ലോകകപ്പില്‍ ഒത്തുകളി നടന്നതായി വിനോദ്‌ കാംബ്ലി

Published on 17 November, 2011
1996ലെ ലോകകപ്പില്‍ ഒത്തുകളി നടന്നതായി വിനോദ്‌ കാംബ്ലി
ന്യൂഡല്‍ഹി: 1996-ല്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടന്ന സെമിഫൈനല്‍ മത്സരത്തില്‍ ഒത്തുകളി നടന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന്‌ മുന്‍ ക്രിക്കറ്റ്‌ താരം വിനോദ്‌ കാംബ്ലി അഭിപ്രായപ്പെട്ടു. 1996 ലോകകപ്പ്‌ ടീമില്‍ അംഗമായിരുന്നു കാംബ്ലി. മത്സരത്തില്‍ ആദ്യം ബോള്‍ ചെയ്യാനുള്ള ക്യാപ്‌റ്റന്‍ അസ്‌ഹറുദ്ദീന്റെ തീരുമാനം ഞെട്ടിച്ചു. ടോസ്‌ നേടിയാല്‍ ബാറ്റ്‌ ചെയ്യണം എന്നതായിരുന്നു ടീമിന്റെ ഒറ്റക്കെട്ടായ തീരുമാനമെന്നും കാംബ്ലി പറഞ്ഞു. ക്രിക്കറ്റ്‌ ലോകം ഞെട്ടലോടെയാണ്‌ അന്ന്‌ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ്‌ തകര്‍ച്ച കണ്ടത്‌.

വിജയലക്ഷ്യമായ 252 പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ ഒരുവിക്കറ്റിന്‌ 98 എന്ന നിലയില്‍ നിന്ന്‌ എട്ടുവിക്കറ്റിന്‌ 120 എന്ന നിലയില്‍ തോല്‍ക്കുകയായിരുന്നു. ഒരു ദേശീയ ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഈ വെളിപ്പെടുത്തല്‍ നടത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക