Image

ജാനൂസ്‌ മുഹമ്മദിന്റെ ചിത്രത്തില്‍ നിത്യ നായിക

Published on 08 May, 2014
ജാനൂസ്‌ മുഹമ്മദിന്റെ ചിത്രത്തില്‍ നിത്യ നായിക
പ്രശസ്‌ത സംവിധായകന്‍ കമലിന്റെ മകന്‍ ജാനൂസ്‌ മുഹമ്മദ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന 100 ഡെയ്‌സ്‌ ഓഫ്‌ ലവ്‌ എന്ന ചിത്രത്തില്‍ നിത്യാ മേനോന്‍ നായികയാകുന്നു. ചിത്രത്തില്‍ ദുല്‍ഖര്‍ റഹ്‌മാന്‍ ആണ്‌ നായകന്‍. ജൂണ്‍ അഞ്ചിനു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. ഒരു റൊമാന്റിക്‌ എന്റര്‍ടെയ്‌ന്‍മെന്റായിരിക്കും 100 ഡെയ്‌സ്‌ ഓഫ്‌ ലവ്‌. ചിത്രത്തില്‍ തീര്‍ത്തും മറ്റൊരു അവതാരമായാണ്‌ ദുല്‍ഖര്‍ എത്തുന്നത്‌. കാര്‍ട്ടൂണിസ്റ്റാകാന്‍ ആഗ്രഹിച്ചു നടക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകനാണ്‌ ചിത്രത്തില്‍ ദുല്‍ഖര്‍. ബാംഗളൂര്‍ ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ലണ്‌ടന്‍ ഫിലിം സ്‌കൂളില്‍ നിന്ന്‌ ബിരുദ പഠനം പൂര്‍ത്തിയാക്കിയ സംവിധായകന്‍ ജാനൂസ്‌ നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്‌ട്‌. ആഷിഖ്‌ അബുവിന്റെ 22 ഫീമെയില്‍ കോട്ടയം, ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍, കമലിന്റെ സെല്ലുലോയ്‌ഡ്‌ എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.

അന്‍വര്‍ റഷീദ്‌ സംവിധാനം ചെയ്‌ത ഉസ്‌താദ്‌ ഹോട്ടലിനു ശേഷം ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌.
ജാനൂസ്‌ മുഹമ്മദിന്റെ ചിത്രത്തില്‍ നിത്യ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക