Image

ശനിയാഴ്‌ച 67-മത്‌ സാഹിത്യ സല്ലാപത്തില്‍ `പ്രവാസി സാഹിത്യ'ത്തേക്കുറിച്ച്‌ ചര്‍ച്ച

ജയിന്‍ മുണ്ടയ്‌ക്കല്‍ Published on 08 May, 2014
ശനിയാഴ്‌ച 67-മത്‌ സാഹിത്യ സല്ലാപത്തില്‍ `പ്രവാസി സാഹിത്യ'ത്തേക്കുറിച്ച്‌ ചര്‍ച്ച
താമ്പാ: മെയ്‌ പത്താം തീയതി സംഘടിപ്പിക്കുന്ന അറുപത്തിയേഴാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `പ്രവാസി സാഹിത്യം' എന്നുള്ളതായിരിക്കും ചര്‍ച്ചാ വിഷയം. പ്രസിദ്ധ എഴുത്തുകാരനും ചെറുകഥാകൃത്തുമായ സാം നിലമ്പള്ളില്‍ ആയിരിക്കും `പ്രവാസി സാഹിത്യം' എന്ന വിഷയത്തില്‍ പ്രബന്ധാവതരണം നടത്തുന്നത്‌. ഈ വിഷയത്തെക്കുറിച്ച്‌ അറിവും പരിചയവുമുള്ള ധാരാളം ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്‌. ഈ വിഷയത്തേക്കുറിച്ച്‌ കൂടുതല്‍ അറിയുവാന്‍ താത്‌പര്യമുള്ള എല്ലാ നല്ല ആളുകളെയും പ്രവാസി എഴുത്തുകാരെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്‌ക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

മെയ്‌ മൂന്നാം തീയതി സംഘടിപ്പിച്ച അറുപത്തിയാറാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `ദേവാലയ സമ്പത്ത്‌' എന്നുള്ളതായിരുന്നു ചര്‍ച്ചാ വിഷയം. പ്രശസ്‌ത ക്ഷേത്രകലാ വിദഗ്‌ദനും ഭാഷാ ശാസ്‌ത്രജ്ഞനുമായ പ്രൊഫ. എം. ജി. ശശിഭൂഷന്‍ ആയിരുന്നു പ്രസ്‌തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്‌. പ്രബന്ധാവതരണവും തുടര്‍ന്ന്‌ നടന്ന ചര്‍ച്ചകളും വളരെ വിജ്ഞാനപ്രദമായിരുന്നു. `മാനവഹൃദയമാണ്‌ ദേവാലയമെന്നും അവിടെ കാണിക്കയായി അര്‍പ്പിക്കേണ്ടത്‌ സ്വന്തം ജീവനും പ്രവര്‍ത്തികളുമാണെന്നും' `മാനവ സേവയാണ്‌ മാധവ സേവ'യെന്നും ഉള്ള അറിവുകള്‍ എല്ലാ ഭക്ത ജനങ്ങള്‍ക്കും ഉണ്ടാകേണ്ടതിന്‍റെ ആവശ്യകത വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഉപയോഗിക്കപ്പെടാതെ കിടക്കുന്ന സമ്പത്ത്‌ മൃതമാണെന്നും മനുഷ്യരുടെ ദുരിതങ്ങള്‍ക്ക്‌ പരിഹാരമാകുവാന്‍ ഉതകുന്ന നന്മപ്രവൃത്തികള്‍ ദേവാലയ സമ്പത്തുകള്‍ കൊണ്ട്‌ ചെയ്യേണ്ടതാണെന്നും അഭിപ്രായം ഉയരുകയുണ്ടായി.


ചെറിയാന്‍ കെ. ചെറിയാന്‍, ഡോ. എ. കെ. ബി. പിള്ള, പ്രൊഫ. എം. ടി. ആന്റണി, ഡോ. തെരേസാ ആന്റണി, ഡോ. ആനി കോശി, ഡോ. എന്‍. പി. ഷീല, ഡോ: ജോസഫ്‌ ഇ. തോമസ്‌, ഡോ. രാജന്‍ മര്‍ക്കോസ്‌, രാജു തോമസ്‌, അബ്ദുള്‍ പുന്നയൂര്‍ക്കുളം, എ. സി. ജോര്‍ജ്ജ്‌, മോന്‍സി കൊടുമണ്‍, മൈക്ക്‌ മത്തായി, ടോം എബ്രഹാം, വര്‍ഗീസ്‌ എബ്രഹാം ഡെന്‍വര്‍, സിറിയക്‌ സ്‌കറിയ, പി. പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്‌, ജയിന്‍ മുണ്ടയ്‌ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

ശനിയാഴ്‌ചതോറുമാണ്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്‌. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്‌ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്‌ക്ക്‌ വിളിക്കാവുന്നതാണ്‌ 14434530034 കോഡ്‌ 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്‌പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: 8133893395

Join us on Facebook https://www.facebook.com/groups/142270399269590/
ശനിയാഴ്‌ച 67-മത്‌ സാഹിത്യ സല്ലാപത്തില്‍ `പ്രവാസി സാഹിത്യ'ത്തേക്കുറിച്ച്‌ ചര്‍ച്ച
Join WhatsApp News
S.A.Qudsi 2016-03-13 22:01:03
I visited the emalayalee.com, and found really nice.
All my best wishes,
S.A.Qudsi
www.qudsi.com
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക