Image

കെ.എം. മാണിയുടെ ബന്ധു പ്ലീഡര്‍ സ്ഥാനം രാജിവെയ്‌ക്കുന്നു

Published on 17 November, 2011
കെ.എം. മാണിയുടെ ബന്ധു പ്ലീഡര്‍ സ്ഥാനം രാജിവെയ്‌ക്കുന്നു
തിരുവനന്തപുരം: ധനകാര്യമന്ത്രി കെ.എം. മാണിയുടെ ബന്ധുവും കേരള കോണ്‍ഗ്രസ്‌എം. ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റുമായ എം.എം. മാത്യു മൂന്നാര്‍ ട്രൈബ്യൂണലിലെ സര്‍ക്കാര്‍ പ്ലീഡര്‍ സ്ഥാനം രാജിവെയ്‌ക്കുന്നു. ഇദ്ദേഹത്തെ പ്ലീഡര്‍ സ്ഥാനത്ത്‌ നിയമിച്ചത്‌ വന്‍ വിവാദത്തിന്‌ വഴിതെളിച്ചതിന്റെ പശ്ചാത്തലത്തിലാണ്‌ രാജി. മൂന്നാര്‍ കേസുകള്‍ അട്ടിമറിക്കാനാണെന്ന്‌ ആരോപണം ഉയര്‍ന്നിരുന്നു. മൂന്നാര്‍ കൈയേറ്റപ്രശ്‌നത്തിലും ആരോപണവിധേയനായിരുന്നു എം.എം. മാത്യു.

മൂന്നാര്‍ കേസുകളുടെ പ്രത്യേക പ്രോസിക്യൂട്ടറായി തന്നെ നിയമിച്ച ഉത്തരവ്‌ ഇതുവരെ ലഭിച്ചിട്ടില്ല. അത്‌ കൈയില്‍ കിട്ടുന്നമുറയ്‌ക്ക്‌ തന്നെ രാജി നല്‍കുമെന്ന്‌ വാര്‍ത്താസമ്മേളനത്തില്‍ മാത്യു വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്‌ തനിക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്‌. 22 വര്‍ഷത്തെ അഭിഭാഷകജീവിതത്തിനിടയില്‍ ഇതുവരെ തനിക്കെതിരെ ആക്ഷേപങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇതിന്‌ മുമ്പും അഞ്ച്‌ വര്‍ഷം പ്ലീഡറായിരുന്നു. തനിക്ക്‌ റിസോര്‍ട്ടില്ല. 13 സെന്റ്‌ സ്ഥലംവും കെട്ടിടവും മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക