Image

സഭയിലെ ലാഭക്കൊതിയര്‍ക്കെതിരെ മാര്‍പാപ്പ

Published on 06 May, 2014
സഭയിലെ ലാഭക്കൊതിയര്‍ക്കെതിരെ മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: സഭയില്‍നിന്ന് പണലാഭം ഉണ്ടാക്കുന്നവരെയും പൂഴ്ത്തിവെപ്പുകാരെയും ഫ്രാന്‍സിസ് മാര്‍പാപ്പ നിശിതമായി വിമര്‍ശിച്ചു. സഭയെ കൂടുതല്‍ സുതാര്യമാക്കുന്നതിന്‍െറയും, ആവശ്യക്കാരിലേക്ക് സഭയെ എത്തിക്കുന്നതിന്‍െറയും ഭാഗമായാണ് അദ്ദേഹം നയം വ്യക്തമാക്കിയത്. സഭയില്‍ ധാരാളം ഇത്തിക്കണ്ണികള്‍ തഴക്കുന്നുണ്ടെന്ന് വത്തിക്കാനിലെ പ്രഭാത കുര്‍ബാനക്കിടെ പോപ് പറഞ്ഞു.
‘പണത്തിനായി ക്രിസ്തുവിനെ പിന്തുടരുന്നവര്‍, പള്ളികളില്‍നിന്നും, മുഴുവന്‍ ക്രിസ്തീയ സമൂഹത്തില്‍നിന്നും ലാഭം മാത്രമാണ് ലക്ഷ്യമിടുന്നത്’ -മാര്‍പാപ്പ ആരോപിച്ചു. ധാരാളം ക്രിസ്ത്യാനികളെയും കത്തോലിക്ക മത വിശ്വാസികളെയും നമുക്ക് കാണാം; പക്ഷേ, വളരെ വൈകിയാണ് അവരുടെ ഗൂഢപ്രവൃത്തികള്‍ ലോകം അറിയുന്നത്.
ഇവരാണ് യഥാര്‍ഥ പൂഴ്ത്തിവെപ്പുകാരെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. അഴിമതി തുടച്ചുമാറ്റുന്നതിന്‍െറ ഭാഗമായി വത്തിക്കാന്‍ ഭരണകൂടത്തിനും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലീജ്യസ് വര്‍ക്സ് എന്ന ബാങ്കിനുമെതിരെ, നേരത്തേതന്നെ അദ്ദേഹം ശബ്ദമുയര്‍ത്തിയിരുന്നു.
ഈ ബാങ്കിന്‍െറ രണ്ട് മുന്‍ ഡയറക്ടര്‍മാരുള്‍പ്പെടെ മൂന്നുപേര്‍ കള്ളപ്പണക്കേസില്‍ വിചാരണ നേരിടുകയാണ്.
സഭയിലെ ലാഭക്കൊതിയര്‍ക്കെതിരെ മാര്‍പാപ്പ
Join WhatsApp News
jep 2014-05-07 07:46:50

കേരളത്തിൽ, ക്രിസ്തിയാനി എന്ന് പേര് പറഞ്ഞു വോട്ടും നേടി ,വിജയിച്ചു ,എമ്മല്ലെയ് ,മന്ത്രി ,ചെയർമാൻ, വേണ്ട പേരില് നേടി സ്ഥാനങ്ങൾ ഉപയോഗിച്ച് വാരിക്കൂട്ടിയ   അഴിമതി പണത്തെ പറ്റിയും Pope അറിഞ്ഞു കാണും !

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക