Image

`ഭാര്യയും ഞാനും തമ്മില്‍' ഷോര്‍ട്ട്‌ ഫിലിം കൈരളി ടിവിയില്‍

Published on 06 May, 2014
`ഭാര്യയും ഞാനും തമ്മില്‍' ഷോര്‍ട്ട്‌ ഫിലിം കൈരളി ടിവിയില്‍
മേരിലാന്റ്‌: ആധുനിക അണുകുടുംബങ്ങളിലെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ കൊച്ചുകൊച്ചു കലഹങ്ങള്‍ ഉണ്ടാകുകയും അതിന്റെ ഉറവിടം ഫെയ്‌സ്‌ ബുക്കും, മറ്റ്‌ സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളുടെ സ്വാധീനവുമാണെന്നറിയുമ്പോള്‍ സ്വയം പരിഹാസ്യരാകുന്ന ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒരുവഴക്ക്‌ കഴിയുമ്പോള്‍, അടുത്തതിനുള്ള വക ഫെയ്‌സ്‌ ബുക്ക്‌ തന്നെ തന്നുകഴിയും. രസകരമായ ഒരു കൊച്ചു ഫിലിം.

വാഷിംഗ്‌ടണ്‍ ഡി.സി മേരിലാന്റിലെ മലയാളി സുഹൃത്തുക്കളുടെ ആദ്യ സംരംഭമാണിത്‌. യാതൊരുവിധ സാങ്കേതിക മികവിന്റെ മുന്‍പരിയവുമില്ലാതെ തന്നെ മനോഹരമായി ഒരുക്കിയിരിക്കുന്ന ഈ ഷോര്‍ട്ട്‌ ഫിലിമിന്റെ സംവിധാനം ആന്റണി 
കാനപ്പിള്ളിയും, സ്‌ക്രിപ്‌റ്റ്‌ ദീപു ജോസഫും നിര്‍വഹിക്കുന്നു.

രശ്‌മി റോയി, ദീപു ജോസ്‌,
റോബി ജോര്‍ജ്‌, ദീപാ ദീപു എന്നിവര്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഈ ഷോര്‍ട്ട്‌ ഫിലിം നിങ്ങളുടെ കൈരളി ടിവിയില്‍ പത്താം തീയതി ശനിയാഴ്‌ച വൈകിട്ട്‌ നാലിനും (ന്യൂയോര്‍ക്ക്‌ സമയം), ഞായറാഴ്‌ച വൈകിട്ട്‌ എട്ടിനും (ന്യൂയോര്‍ക്ക്‌ സമയം) സംപ്രേഷണം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസ്‌ കാടാപുറം (914 954 9586), ആന്റണി കാണാപ്പിള്ളി (310 728 7614).
`ഭാര്യയും ഞാനും തമ്മില്‍' ഷോര്‍ട്ട്‌ ഫിലിം കൈരളി ടിവിയില്‍
Join WhatsApp News
Antony Kanappilly 2014-05-06 14:24:35
Please watch this short film in KAIRALI TV on this Saturday 4pm EST and Sunday 8pm EST.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക