Image

മലയാളത്തില്‍ അഭിനയിക്കാന്‍ മോഹം: സാമന്ത

Published on 06 May, 2014
മലയാളത്തില്‍ അഭിനയിക്കാന്‍ മോഹം: സാമന്ത
തനിക്ക്‌ മലയാളചിത്രങ്ങളില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും അതിനായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും തമിഴ്‌ നായിക സാമന്ത പറഞ്ഞു. ആലപ്പുഴയില്‍ ചിത്രീകരണം നടക്കുന്ന ഒരു തെലുങ്ക്‌ ചിത്രത്തില്‍ അഭിനയിക്കാനാണ്‌ താരം എത്തിയത്‌. അതിനിടെയാണ്‌ മാധ്യമ പ്രവര്‍ത്തകരോട്‌ മനസു തുറന്നത്‌.

അമ്മവഴിയില്‍ തനിയ്‌ക്ക്‌ ആലപ്പുഴയുമായി ബന്ധമുണ്ടെന്നും ഇവിടെ ചിത്രീകരണത്തിനായി വീണ്ടും എത്തിയതില്‍ സന്തോഷമുണ്ടെന്നുമാണ്‌ ചിത്രീകരണത്തിനിടെ സാമന്ത പറഞ്ഞു.

ക്രിസ്‌ത്യന്‍ പള്ളിയില്‍ വച്ചുള്ള ഒരു വിവാഹചിത്രീകരണമാണ്‌ നടന്നത്‌. ആലപ്പുഴയിലെ വട്ടയാല്‍ പള്ളിയില്‍ വച്ചായിരുന്നു ഷൂട്ടിങ്‌. പള്ളിയിലെ വിവാഹച്ചടങ്ങിനിടയിലേയ്‌ക്ക്‌ സാമന്തയും നായകനും വന്നടുക്കുന്നതും വധു സാമന്തയെ ഓടിച്ചെന്ന്‌ കെട്ടിപ്പിടിയ്‌ക്കുന്നതുമുള്‍പ്പെടെയുള്ള രംഗങ്ങളാണ്‌ കഴിഞ്ഞ ദിവസം ചിത്രീകരിച്ചത്‌. ചിത്രീകരണം നടക്കുന്ന തെലുങ്ക്‌ ചിത്രത്തിന്‌ പേരിട്ടിട്ടില്ല. ചിത്രത്തില്‍ സാമന്തയുടെ നായകനായി എത്തുന്നത്‌ തെലുങ്ക്‌ സിനിമിയലെ പുതുമുഖ താരം സായി ശ്രീനിവാസാണ്‌.
മലയാളത്തില്‍ അഭിനയിക്കാന്‍ മോഹം: സാമന്ത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക