പ്രശസ്‌ത തമിഴ് പിന്നണി ഗായിക ചിന്മയി വിവാഹിതയായി. തമിഴ് സിനിമാ നടന്‍ രാഹുല്‍
രവീന്ദ്രനാണ് വരന്‍. ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ച് ഹിന്ദു ആചാരപ്രകാരം നടന്ന
വിവാഹചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. ഇരുവരും തമ്മില്‍
നേരത്തെ പ്രണയത്തില്‍ ആയിരുന്നു.
തമിഴ്‌നാട് സര്‍ക്കാരിന്റേതടക്കം നിരവധി
അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ടെലിവിഷന്‍ അവതാരകയും റേഡിയോ ജോക്കിയുമായ ചിന്മയി,
ബ്‌ളൂ എലിഫെന്റ് എന്ന കന്‌പനിയുടെ സി.ഇ.ഒ കൂടിയാണ്.
മോസ്‌കോവിന്‍ കാവേരി
എന്ന സിനിമയിലൂടെയാണ് രാഹുല്‍ രവിചന്ദ്രന്‍ തമിഴ് സിനിമയില്‍ അരങ്ങേറിയത്.
തമിഴിലും തെലുങ്കിലുമായി അഞ്ചു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.