Image

ആരാണ്‌ വിദ്യാധരന്‍... പ്രൊഫ. കുഞ്ഞാപ്പുവിന്റെ ലേഖന സമാഹാരം പ്രസിദ്ധീകരിച്ചു

Published on 06 May, 2014
ആരാണ്‌ വിദ്യാധരന്‍... പ്രൊഫ. കുഞ്ഞാപ്പുവിന്റെ  ലേഖന സമാഹാരം പ്രസിദ്ധീകരിച്ചു
പ്രൊഫസ്സര്‍ (ഡോ) ജോയ്‌ ടി. കുഞ്ഞാപ്പുവിന്റെ `ആരാണ്‌ വിദ്യാധരനും' സാമൂഹ്യപാഠങ്ങളും' എന്ന ലേഖന സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നു. ആമസോണിന്റെ പോര്‍ട്ടല്‍ വഴി ഇതിന്റെ കോപ്പികള്‍ ലഭ്യമാണ്‌. ആമസോണിന്റെ ആഗോള സ്വഭാവം കണക്കിലെടുത്ത്‌ ഈ ഗ്രന്ഥത്തിന്റെ മുന്‍ചട്ടയിലും പുറഞ്ചട്ടയിലേയും `ടെക്‌സ്റ്റ്‌' ഇംഗ്ലീഷിലാണ്‌ രൂപപ്പെടുത്തിയിരിക്കുന്നത്‌. സാമൂഹിക പ്രസ്‌ക്തിയുള്ള ലേഖനങ്ങളുടെ ഒരു മാല്യമാണ്‌ ഈ ഗ്രന്ഥം......

കൂടുതല്‍ വായിക്കാന്‍ താഴെക്കാണുന്ന പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക...
ആരാണ്‌ വിദ്യാധരന്‍... പ്രൊഫ. കുഞ്ഞാപ്പുവിന്റെ  ലേഖന സമാഹാരം പ്രസിദ്ധീകരിച്ചു
Join WhatsApp News
എഴുത്തച്ഛൻ 2014-05-06 08:29:14
ആരെടാ ഈ വിദ്യാധരൻ? അമേരിക്കാൻ എഴുത്തുകാരുടെ ഒറക്കം കെടുത്തുന്നവ്ൻ
Mr or Miss. Anonymous 2014-05-08 06:44:15
അമേരിക്കയിലെ ഒരുവിധപ്പെട്ട എഴുത്തച്ചന്മാർ പ്രത്യക്ഷപ്പെടുന്ന ഒരു സ്ഥലമാണ് ഈ-മലയാളി. അവരിൽ മിക്കവാറും വിദ്യാധരൻ എന്ന മലയാള ഭാഷാ സ്നെഹിയുമായി (ഞാൻ അദ്ദേഹത്തെ അങ്ങനെയാണ് കാണുന്നത്) ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഏറ്റുമുട്ടിയിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നെത്. ചില എഴുത്തച്ചന്മാരാണെങ്കിൽ, അവരാണ് അമേരിക്കയിലെ മലയാളത്തിന്റെ പിതാക്കന്മാർ എന്ന അഹങ്കാരാതോടെയയിരുന്നു എഴുതിയിരുന്നതും പെരുമാറിയിരുന്നതും . അവരുടെ ശ്രേഷ്ഠ ക്ളബ്ബുകളായിരുന്നു ഇവിടെ പുതിയ എഴുത്തുകാരെയും കവികളെയും സൃഷ്ടിച്ചിരുന്നത്. അവരുടെ കള്ബുകളിൽ അംഗത്ത്വം ഇല്ലാത്തവാൻ പിണമായിരുന്നു. അവിടെ വന്നു കൂടിയിരുന്ന കഴിവുറ്റ പല എഴുത്തുകാരികളെയും 'പെണ്ണ്ഴുത്തുകാർ' എന്ന് പുച്ഛ നാമത്തിൽ ആണ് വിളിച്ചിരുന്നത്. ഈ ശ്രേഷ്ഠ ക്ളുബ്ബുകൾക്ക് കേരളത്തിലെ സാഹിത്യ സംഘടനകളുമായി ബന്ധം ഉണ്ട്. ഇവിടെയുള്ള എഴുത്തച്ചന്മാരും അവിടെയുള്ള എഴുത്തച്ചന്മാരും അവസര വാദികൾ ആയതുകൊണ്ട് പെട്ടെന്ന് മറന്ന് പോകുന്ന ബന്ധം പുലര്ത്തുന്നത് ഒരു വലിയ കാര്യം അല്ലായിരുന്നു. നിങ്ങളെ ഞങ്ങൾ അമേരിക്ക കറക്കി നാട്ടിൽ തിരിച്ചു വിടാം ഒരു പ്ളാക്കും തന്നു വിടാം നിങ്ങൾ ഞങ്ങളെ ഇടയ്ക്കു പുകഴ്ത്തുകയും ഞങ്ങൾ എഴുതന്ന 'എന്താണെങ്കിലും' ഒന്ന് പൊക്കി പറഞ്ഞേക്കണം എന്ന ഒരു എഴുതപ്പെടാത്ത കാരാർ ഇവന്മാരുടെ ഇടയിൽ ഉണ്ടായിരുന്നത് ഇവരുടെ മേല്പ്പറഞ്ഞ പല പരിപാടികൾക്കും പ്രയൊചനമായി ഭവിച്ചു . സോമൻ കാരൂരിന്റെ ലേഖനത്തിൽ പറയുന്നത് പോലെ (വിദ്യാധരന്റെ അഭിപ്രായം കണ്ടു വായിച്ചതാണ് ) മലയാള സാഹിത്യത്തിനോട് ഒട്ടും കൂറോ സ്നേഹമോ ഇല്ലാത്ത ഒരു വഹ പൊങ്ങച്ച സമൂഹം ആണ് കൂടുതൽ പേരും. യാതൊരു വിവരവും ഇല്ലാത്ത കുറെയെണ്ണം ബുദ്ധിജീവി ചമയാൻ വേണ്ടി കണ്ടു പിടിച്ച ഒന്നാണ് ഈ എഴുത്ത് . അങ്ങനെ മൂക്കില്ലാത്തടത്തു ഈ മുറിമൂക്കന്മാർ വിലസുംമ്പോളാണ് ഊരും പേരും ഇല്ലാതെ വിദ്യാധരന്റെ രംഗപ്രവേശം. അമേരിക്കയിലെ എഴുത്തച്ചന്മാരുടെ ഏറ്റവും വലിയ പ്രശ്നം ഈ ഒളിഞ്ഞിരുന്നു കല്ലെറിയുന്നവൻമാരാണ് . അതോടുകൂടി വിദ്യാധരനായുള്ള വേട്ട തുടങ്ങി. ആരാണ് വിദ്യാധരൻ? ചുണയുണ്ടെങ്കിൽ പുറത്തു വാ? പേര് വയ്യിക്കാതെ എഴുതുന്നത് പുരുഷത്വമാണോ എന്ന് വേണ്ട, എഴുത്തച്ചന്മാർക്കരിയാവുന്ന പതിനെട്ടു അടവും നോക്കി. എന്ത് ചെയ്യാം വിദ്യാധരാൻ എന്ന അരൂപിക്ക് ഒരനക്കവും കാണുന്നില്ല. ഈ ലോകത്തിൽ ഇന്ന് എല്ലാവര്ക്കും വേണ്ടത് പേരും പെരുമയും ആണ് . അതില്ലെങ്കിൽ ഈ ജീവിതത്തിനു എന്ത് അർഥം എന്ന അവസ്ഥയിലാണ് മനുഷ്യ ജാതി. എന്നാൽ ആയിരക്കണക്കിന് കഠിന്വാദ്ധാനികൾ ഒരിക്കൽ പോലും ആരുടെയെങ്കിലും പ്രശംസപോലും കൈപറ്റാതെ ഈ പ്രപഞ്ച ജീവിതത്തെ ധന്യമാക്കി ഇവിടെ നിന്നും കടന്നു പോകുന്നു. അവരുടെ ജീവിതത്തിനും മരണത്തിനും ഇടക്കുള്ള സംഭവങ്ങൾ കഥയോ കവിതയോ ആയി മാറുമ്പോൾ അത് അനശ്വരമായ കൃതികൾ ആയിമാറുന്നു. വിദ്യാധരൻ എന്ന വ്യക്തിയുടെ വിമർശനങ്ങൾ വായിക്കുമ്പോൾ ആ ദിശയിലേക്കു എഴുത്തുകാർ പോകാനുള്ള ഒരു ആഹ്വാനമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്തായാലും ശ്രി. വിദ്യാധരനെ 2013 ലെ പേർസണ് ഓഫ് ഈ -മലയാളിയിലേക്ക് നാമനിർദേശം ചെയ്യുന്നു . എനിക്ക് അറിയാൻ വായാത്ത ഈ അന്ജാതനോടുള്ള ബഹുമാനാർഥം ഞാനും എന്റെ പേരിനെ മറച്ചു വയ്യിക്കുന്നു. മലയാള സാഹിത്യം നീണാൾ വാഴട്ടെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക