Image

കൊച്ചി മെട്രോപദ്ധതി ചെന്നൈ മാതൃകയില്‍ നടപ്പാക്കും

Published on 17 November, 2011
കൊച്ചി മെട്രോപദ്ധതി  ചെന്നൈ മാതൃകയില്‍ നടപ്പാക്കും
ന്യൂഡല്‍ഹി: കൊച്ചി മെട്രോ പദ്ധതി ചെന്നൈ മാതൃകയില്‍ നടപ്പാക്കുന്നതിന് തത്വത്തില്‍ തീരുമാനമായതായി ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ അറിയിച്ചു. പദ്ധതി ചെന്നൈ മാതൃകയില്‍ നടപ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി കെ.വി.തോമസുമായുള്ള കൂടിക്കാഴ്ചയിലാണ് അലുവാലിയ കൊച്ചി മെട്രോയ്ക്കുള്ള അനുകൂല നിലപാട് വ്യക്തമാക്കിയത്. പദ്ധതിയോട് കമ്മീഷന് അനുകൂല നിലപാടാണുള്ളതെന്ന് കെ.വി.തോമസും പറഞ്ഞു.

ഡിസംബറില്‍ കൊച്ചി സന്ദര്‍ശിക്കുമെന്ന് അലുവാലിയ അറിയിച്ചു. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെയും ജപ്പാന്‍ ബാങ്ക് ഫോര്‍ ഇന്റര്‍നാഷനല്‍ കോഓപ്പറേഷന്റെ സാമ്പത്തിക സഹായത്തോടെയുമാണ് ചെന്നെ മെട്രോ നിര്‍മിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക