Image

ആകാശ് ദലാലിനു നീതി ലഭിക്കാന്‍ ന്യൂജേഴ്‌സി ഗവര്‍ണറുടെ ഓഫീസിനു മുമ്പില്‍ വന്‍പ്രകടനം

തോമസ് കൂവള്ളൂര്‍ Published on 05 May, 2014
ആകാശ് ദലാലിനു നീതി ലഭിക്കാന്‍ ന്യൂജേഴ്‌സി ഗവര്‍ണറുടെ ഓഫീസിനു മുമ്പില്‍ വന്‍പ്രകടനം
ന്യൂയോര്‍ക്ക് : രണ്ടു വര്‍ഷത്തിലേറെയായി ന്യൂജേഴ്‌സിയിലെ ഹാക്കന്‍സാക്കിലുള്ള ബര്‍ഗന്‍കൗണ്ടി ജയിലില്‍ വെറും നികൃഷ്ട ജീവിയെപ്പോലെ, മനുഷ്യ സമൂഹത്തില്‍ നിന്നും തികച്ചും ഒറ്റപ്പെടുത്തി, ഏകാന്തമായ തടവില്‍ പാര്‍പ്പിച്ചിരുന്ന ആകാശ് ദലാല്‍ എന്ന ചെറുപ്പക്കാരനു നീതി ലഭിക്കുന്നതിനുവേണ്ടി ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി എന്നീ സ്റ്റേറ്റുകളുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മെയ് 14ന് സംഘടിതമായി ന്യൂജേഴ്‌സി ഗവര്‍ണ്ണറുടെ ഓഫീസിനു മുമ്പില്‍ വമ്പിച്ച പ്രതിഷേധ പ്രകടനം നടത്തുന്നതിന് ട്രൈസ്റ്റേറ്റില്‍ അറിയപ്പെടുന്ന നിരവധി സംഘടനകളുടെ പ്രതിനിധികളടങ്ങിയ “ആകാശ് ദലാല്‍ ആക്ഷന്‍ കമ്മറ്റി”  തീരുമാനിച്ചിരിക്കുന്നു.

ജസ്റ്റീസ് ഫോര്‍ ഓള്‍(ജെ.എഫ്.എ.) എന്ന സംഘടനയുടെ നേതൃത്വത്തില്‍ അന്നേദിവസം (മെയ് 14ന്) രാവിലെ 8 മണിക്ക് യോങ്കേഴ്‌സിലെ 54 യോങ്കേഴ്‌സ് ടെറസ്സിലുള്ള ഇന്‍ഡോ-അമേരിക്കന്‍ യോഗാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും ഒരു ബസ് പുറപ്പെടുന്നതായിരിക്കും എന്നുള്ള വിവരം ജെ.എഫ്.എ. എന്ന പ്രസ്ഥാനത്തിന്റെ  ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍ ഒരു പ്രസ്താവനയിലൂടെ അിറയിക്കുകയുണ്ടായി. പ്രസ്തുത ബസില്‍ പോകാന്‍ താല്പര്യമുള്ളവര്‍ക്ക് ബന്ധപ്പട്ടെ ഭാരവാഹികളുമായി ബന്ധപ്പെട്ടാല്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മറ്റു സംഘടനകളില്‍ നടക്കുന്നതുപോലെ യാതൊരു വക പിരിവുകളും വേണ്ടെന്നും, ബസില്‍ വരുന്നവര്‍ക്കെല്ലാം ഫ്രീ ആയി ഓരോ ലഞ്ചു ബോക്‌സ് നല്‍കാനും “ഫ്രീ ആകാശ് ദലാല്‍” ആക്ഷന്‍ കമ്മറ്റി തീരുമാനിച്ചു.

ഇക്കഴിഞ്ഞ ഏപ്രില്‍ 29ന് വൈകീട്ട് 7 മണിക്ക് ന്യൂജേഴ്‌സിയിലെ എഡിസണിലുള്ള റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ വച്ചുകൂടിയ വിവിധ സംഘാടനാ നേതാക്കളുടെ യോഗത്തിലാണ് 2012-ല്‍ റട്ട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചുകൊണ്ടിരുന്ന അസാമാന്യ പ്രതിഭാശാലിയായ ആകാശ് ദലാലിനെ വെറും ഊഹാപോഹങ്ങളുടെ പേരില്‍ അറസ്റ്റ് യാതൊരു മനുഷ്യത്വവുമില്ലാതെ 6 അടി നീളവും 8 അടി ഉയരവുമുള്ള ചെറിയൊരു സെല്ലില്‍ ബന്ധിതനാക്കി ഇട്ടിരിക്കുന്നതിനെ പ്രതിഷേധിക്കാനുള്ള ശക്തമായ തീരുമാനം എടുത്തത്. അറിയപ്പെടുന്ന ഇന്‍ഡ്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി നേതാവായ പ്രതീപ്  പീറ്ററ് കോത്താരി പ്രസ്തുതയോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. 2012 ല്‍ റട്ട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ അണ്ടര്‍ ഗ്രാഡ്യൂവേറ്റ് ആയിരുന്ന ധരുണ്‍ രവി എന്ന ഇന്‍ഡ്യക്കാരനായ ചെറുപ്പക്കാരന്‍ തന്റെ റൂം മേറ്റ് ആയ വെള്ളക്കാരന്‍ പയ്യനെ പുറത്തുനിന്നും വന്ന പ്രായമായ ഒരു പുരുഷന്‍ തുടര്‍ച്ചയായി കാമമൂര്‍ച്ച വരുത്താന്‍ ഉപയോഗിക്കുന്നതു കണ്ടപ്പോള് ഒളിക്യാമറ വച്ച് ആ രംഗം വെളിച്ചത്തു കൊണ്ടുവന്നതിന്റെ പേരില്‍ റൂംമേറ്റ് ആത്മഹത്യ ചെയ്യതതും, അതിന് ഉത്തരവാദി ധരുണ്‍ രവി ആണെന്നും ആത്മഹത്യയ്ക്ക് പ്രേരണ നല്‍കിയതിന്റെ പേരില്‍ ആ കുട്ടിയുടെ പേരില്‍ 15 ഓളം കൗണ്ട് കുറ്റങ്ങള്‍ കെട്ടിച്ചമച്ച് അതിനെ പെരുപ്പിച്ചു കാണിച്ച്  വംശീയമായ രീതിയില്‍ വാദിച്ച പ്രോസിക്യൂഷന്‍ നടപടിയും, തുടര്‍ന്ന് ധരുണ്‍ രവിക്ക് 15 വര്‍ഷത്തെ കഠിനതടവും ഒടുവില്‍ ഡിപ്പോര്‍ട്ടേഷനും ആയിരിക്കും കിട്ടാന്‍ പോകുന്നത് എന്നും അമേരിക്കന്‍ മീഡിയകള്‍ കൊട്ടിഘോഷിച്ചതും, അതിനെതിരെ ഇന്‍ഡ്യന്‍ സമൂഹം ഒറ്റക്കെട്ടായി അണിനിരന്നതും, ഒടുവില്‍ ധരുണ്‍ രവി കുറ്റക്കാരനല്ലെന്ന് കോടിതി വിധിച്ചതും നമ്മില്‍ ചിലരെങ്കിലും ഓര്‍ക്കുമല്ലോ. അന്ന് ധരുണ്‍ രവിക്കുവേണഅടി മുന്‍പന്തിയില്‍ വന്നു പ്രവര്‍ത്തിച്ച “അമേരിക്കന്‍ഗാന്ധി” എന്നറിയപ്പെടുന്ന ആളാണ് പ്രതീപ് കോത്താരി.

ധരുണ്‍ രവി പഠിച്ച അതേ റട്ട് ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചുകൊണ്ടിരുന്ന ഒരു വിദ്യാര്‍ത്ഥി ആയിരുന്നു ആകാശ്ദലാല്‍. ഇന്‍ഡ്യക്കാരായ മാതാപിതാക്കള്‍ക്ക് അമേരിക്കയില്‍ ജനിച്ച ആകാശ് ദലാലിനെ 2012 മാര്‍ച്ച് മാസമാണ് അറസ്റ്റ് ചെയ്തതും ജയിലിലാക്കിയിതും. ആന്റണി എം. ഗാര്‍സിയാനോ എന്നയാളുമൊത്ത് ന്യൂജേഴ്‌സിയിലെ യഹൂദസിനഗോഗുകള്‍ തകര്‍ക്കാന്‍ പ്ലാനിട്ടിരുന്നുവെന്നും മൊളോട്ടോവ് കോക്‌ടെയില്‍ ഉപയോഗിച്ച് സ്‌ഫോടക വസ്തുക്കള്‍ ഉണ്ടാക്കുന്ന വിധം ഗാര്‍സിയാനോയ്ക്ക് പറഞ്ഞുകൊടുത്തു എന്നുമുള്ളതാണ് ആകാശ് ദലാലിന്റെ പേരിലുള്ള കുറ്റം. വെറും 18 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ആകാശ് അറസ്റ്റു ചെയ്യപ്പെട്ടത്. ഈ പ്രായത്തിനിടയില്‍ താന് പഠിച്ച സ്‌ക്കൂളിലെ ടെന്നീസ് ടീമിന്റെ ക്യാപ്റ്റന്‍, ബര്‍ഗന്‍ കൗണ്ടി സയന്‍സ് ടീമിന്റെ അവാര്‍ഡ് ജേതാവ്, അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി നാഷ്ണല്‍ ലവലില്‍ നടത്തിയ മത്സരത്തില്‍ രണ്ടാം സ്ഥാനം, റട്ട്‌ഗേഴ്‌സ് കോളജിലെ “യങ്ങ് അമേരിക്കന്‍സ് ഫോര്‍ ലിബര്‍ട്ടി” എന്ന പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് എന്നീ നിലകളിലെല്ലാം പ്രസിദ്ധി നേടിയ ആള്‍കൂടി ആണ് ആകാശ് എന്നോര്‍ക്കണം. അപ്പോള്‍ സ്വാഭാവികമായും എതിരാളികള്‍ക്ക് അസൂയ ഉളവായി എന്ന് ന്യായമായും അനുമാനിക്കാവുന്നതേയുള്ളൂ. 18 വയസ്സുമാത്രം പ്രായമുള്ള ആ കുട്ടിയെ ആരെങ്കിലും ഭീഷണിപ്പെടുത്തി ബ്രയിന്‍വാഷ് ചെയ്ത് കുരുക്കിയതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അറസ്റ്റു ചെയ്യുന്നതിനുമുമ്പ് ആ കുട്ടിയുടെ പേരില്‍ യാതൊരു വക ക്രിമിനല്‍ റിക്കാര്‍ഡുകളും ഇല്ല എന്നുള്ള സത്യവും ആകാശിന്റെ പിതാവ് ഡോക്ടര്‍ ദലാല്‍ പറയുകയുണ്ടായി.

ബര്‍ഗന്‍കൗണ്ടി പ്രോസിക്യൂട്ടറുടെ ഈ നടപടി സംശയാസ്പദമാണെന്ന് യോഗത്തില്‍ പങ്കെടുത്തവരെല്ലാം ഒരേ ശബ്ദത്തില്‍ പറയുകയുണ്ടായി. ധരുണ്‍ രവിയെപ്പോലെതന്നെ ആകാശ് ദലാലിനും “വംശീയം”  എന്ന കുറ്റം ആരോപിച്ചിരിക്കുന്നത് അസാമാന്യ കഴിവുകളുള്ള ഇന്‍ഡ്യക്കാരായ ചെറുപ്പക്കാരെ ബോധപൂര്‍വ്വം കെണിയില്‍ വീഴ്ത്താന്‍ തന്ത്രപൂര്‍വ്വം ഇതിന്റെ പിന്നില്‍ ആരോ പ്രവര്‍ത്തിച്ചതിന്റെ പരിണതഫലമായിരുന്നില്ലേ എന്നും ചിന്തിക്കാവുന്നതാണ്. ജാമ്യത്തുകയായി വച്ചിരുന്ന 3 മില്യന്‍ ഡോളര്‍ കൊടുക്കാന്‍ നിര്‍വ്വാഹമില്ലെന്നും അത് കുറച്ചു തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ജാമ്യത്തുക 4 മില്യന്‍ ആയി വര്‍ദ്ധിപ്പിച്ചത് ഇന്‍ഡ്യക്കാരില്‍ നിന്നും പണം പിടുങ്ങാന്‍ ഗവണ്‍മെന്റ് തലത്തില്‍ നടത്തിയിട്ടുള്ള ഒരു നീക്കമായും യോഗത്തില്‍ വിലയിരുത്തുകയുണ്ടായി.

മെയ് 14ന് രാവിലെ 11 മണി മുതല്‍ ഒരു മണി വരെ ന്യൂജേഴ്‌സി ഗവര്‍ണ്ണറുടെയും സ്റ്റേറ്റ് അറ്റോര്‍ണി ജനറലിന്റെയും കണ്ണുതുറപ്പിക്കാന്‍, ട്രന്റണിലുള്ള ന്യൂജേഴ്‌സി ഗവര്‍ണ്ണറുടെ ഓഫീസിനു മുമ്പില്‍ 1000-ല്‍ പരം ജനങ്ങളെ പങ്കെടുപ്പിച്ച് ഐതിഹാസികമായ രീതിയില്‍ ഒരു പ്രതിഷേധ റാലിക്കാണ് രൂപം നല്‍കിയിരിക്കുന്നത്.

വ്യക്തമായ തെളിവുകളില്ലാതെ  ഊഹാപോഹങ്ങളുടെ പേരില്‍ ഒരു ഇന്‍ഡ്യന്‍ വംശജനെ പിടിച്ച് മനുഷ്യത്വരഹിതമായി ജയിലില്‍ ഇട്ടിരിക്കുന്നതിനെ ചോദ്യം ചെയ്യേണ്ട ധാര്‍മ്മികമായ കടമ മനുഷ്യത്വമുള്ള എല്ലാവരുടെയും, കടമയാണ്. ഫോമാ, ഫൊക്കാനാ, മറ്റ് വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരെയും, പള്ളികളിലുള്ള സംഘടനകളെയും എല്ലാം ഈ കൂട്ടായ്മയില്‍ പങ്കുചേരാന് തങ്ങള്‍ പ്രത്യേകം ക്ഷണിക്കുന്നു. ഇന്ന് ആകാശ് ദലാലിന് ഇതു സംഭവിച്ചെങ്കില്‍ നാളെ നമ്മുടെ മക്കള്‍ക്കും ഇതു സംഭവിച്ചെന്നിരിക്കും. ഇത്തരത്തില്‍ കൂട്ടായി നമ്മള്‍ പ്രതിഷേധിക്കാന്‍ മുമ്പോട്ടു വരുന്ന പക്ഷം അമേരിക്കന്‍ ഭരണകൂടവും ആവശ്യമില്ലാതെ നമ്മുടെ കുട്ടികളെ പ്രതികളാകുന്നതില്‍ നിന്നും പുറകോട്ടു പോകാനും ഇത് കാരണമായിത്തീരും എന്നുള്ളതിനു സംശയമില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക.
തോമസ് കൂവള്ളൂര്‍ - 914-409-5772
എം.കെ.മാത്യൂസ്- 914-806-5007
രാജ് സദാനന്ദന്‍- 732-309- 6213
ക്യാപ്റ്റന്‍ സണ്ണി- 917-862-7068
വര്‍ഗീസ് മാത്യൂ(മോഹന്‍)-212-388-3321

വാര്‍ത്ത അയയ്ക്കുന്നത്: തോമസ് കൂവള്ളൂര്‍


Join WhatsApp News
vaayanakkaaran 2014-05-05 10:45:00
ജെ. എഫ്. എ. ചെയർമാൻ ശ്രീ തോമസ് കൂവള്ളൂർ സാർ:
ഇന്ത്യൻ സമൂഹം ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമായി ധരുണ്‍ രവി കുറ്റക്കാരനല്ല എന്ന് കോടതി വിധിച്ചെന്നു താങ്കൾ എഴുതിവിട്ടിരിക്കുന്നത് വാസ്തവമല്ല. 

http://www.nytimes.com/2012/06/20/nyregion/dharun-ravi-ex-rutgers-student-who-spied-leaves-jail.html 

A jury convicted Mr. Ravi in March(2012) of all 15 criminal charges against him, some of which carried punishments of up to 10 years. But Judge Glenn Berman of State Superior Court said he believed that the Legislature intended sentences of that length to be attached only to violent crimes. (Mr. Ravi was not charged in Mr. Clementi’s death.)

The judge also sentenced Mr. Ravi to three years of probation and required him to pay $10,000 to a fund that helps victims of bias crimes and to perform 300 hours of community service. 

വസ്തുനിഷ്ഠമല്ലെങ്കിൽ വായനക്കാർ വഴിമാറി നടക്കും.
വിദ്യാധരൻ 2014-05-05 12:35:30
വസ്തുത നന്നായി ഗ്രഹിച്ചിട്ടു വേണം പ്രസ്താവന ഇറക്കി വിടുവാൻ കൂട്ടരേ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പരത്തുകിൽ ഇല്ലത്ത് വളർത്തിയ പ്രാവിനെപ്പോലത് മെല്ലെ പറന്നങ്ങു തിരിച്ചങ്ങു പോരും സൂക്ഷിക്കണം 'വായനക്കാരനെ' പോലുള്ളവരെ മോക്ഷണം കയ്യോടെ പിടിക്കുന്നവനാണവൻ.
bijuny 2014-05-05 18:17:59
വായനക്കാരനും, വിദ്യധാരനും പിന്നെ ഈ  എഴുതുന്ന ആളും ഒക്കെ തന്നെ വെറുതെ കമ്പ്യൂട്ടറിന്റെ മുൻപിൽ ഇരുന്നു എഴുതി വിളംബാൻ കൊള്ളാം . ശ്രീ കൂവല്ലൂർ is a real person out in the field and in front of noble cause. He does things and writes unlike people whose job is just writing. So it is not a big deal that there are minor factual imperfections in his reporting of a past incident. Please focus on what he is planning to do now and if possible support.
Truth man 2014-05-05 18:47:05
The problem is that malayali has no unity.They are blame together .please support if you have heart  .otherwise you will lose everything. Today him tomorrow to her and later you
വിദ്യാധരൻ 2014-05-06 07:01:05
ബിജുണി ബിജുണിയുടെ കാര്യം സ്വന്തമായി പറയാൻ ശ്രമിക്കണം അല്ലാതെ മറ്റുള്ളവരുടെ തോളത്തു കൈഇട്ടു നിന്ന്, 'നമ്മെളെല്ലാം വേറെ പണിയില്ലാത്തവരും വെറുതെ ക്മ്പുട്ടരിന്റെ മുന്നിൽ ഇരുന്നു വെറുതെ വിളംബരം നടത്തുന്നവരുമാണെന്നൊക്കെ" ഒറ്റകാലിൽ നിന്ന് പറഞ്ഞു മിടുക്കൻ ആകാൻ ശ്രമിക്കരുത്. എനിക്ക് പണിയുണ്ട് അതിന്റെ ഭാഗമായാണ് ഞാൻ ഇതെഴുതുന്നത്. എന്റെ തൊഴിൽ എനിക്കിഷ്ടമാണ് അതിനെ ആരും പുച്ഛിക്കുന്നത് എനിക്ക് ഇഷ്ടമല്ല. നിങ്ങളുടെ വായിലെ വാക്കുകള തന്നെ നിങ്ങളെ വെളിപ്പെടുത്തുന്നു എന്നും ഇവിടെ ചൂണ്ടികാട്ടാൻ ശ്രമിക്കുന്നു.
bijuny 2014-05-06 19:20:11
വിദ്യാധരൻ, അത് തന്നെയാണ് ഞാനും പറയുന്നത്. താങ്കൾ താങ്കള്ക്ക് പറഞ്ഞ പണി എടുക്കുക. സാഹിത്യ വിമര്ശനം ആണെന്നുതോന്നുന്നു പണി.
 സാഹിത്യം വേറെ   സാമൂഹ്യ പ്രവര്ത്തനം വേറെ. ശ്രീ കൂവള്ളൂറിനെ  പോലെയുള്ളവർ ചെയ്യുന്നത് കുറെ വെയില കൊള്ളുന്ന സംമൂഹ്യ പ്രവര്ത്തനം. അധീഹത്തിനു പേരും , ഫോണ്‍ നമ്പറും ഈമൈലും  എല്ലാം ഉള്ള റിയാൽ പെര്സണ്‍.  അവരൊക്കെ എഴ്ഴുതുന്നടിനെ വിമര്ശിച്ചു താങ്കൾ മിടുക്ക് കാണിക്കരുതേ. വെറുതെ കമ്പ്യൂട്ടറിന്റെ മുൻപിൽ ഇരുന്നു എഴുതി ചെയ്യുന്നതിനെക്കാൾ എത്രയോ വലിയ കാര്യമാണ് അദ്ദേഹം ചെയ്യുന്നത്.
vaayanakkaaran 2014-05-06 19:59:30
ബിജുണി, ഇവിടെ വിഷയം ശ്രീ കൂവള്ളൂർ എഴുതിയ ലേഖനമാണ്, അദ്ദേഹത്തിന്റെ സാമൂഹ്യ പ്രവര്ത്തനമല്ല. ലേഖനത്തിലെ ഒരു അവാസ്തവം ഞാൻ ചൂണ്ടിക്കാണിച്ചുവെന്നേയുള്ളു. ഇന്ത്യക്കാർ അബദ്ധങ്ങളിൽ വീഴുമ്പോൾ അവരെ സഹായിക്കാനുള്ള വ്യഗ്രതയിൽ എഴുതപ്പെടുന്ന ലേഖനങ്ങൾ പലപ്പോഴും വണ്‍ സൈഡഡ് ആവുന്നതിന്റെ ഉദാഹരണമാണിത്. ആകാശ് ദലാലിനെക്കുറിച്ചുള്ള മറ്റു പത്രവാർത്തകൾ വായിച്ചാൽ അത് മനസ്സിലാവും.
bijuny 2014-05-07 18:03:13
vayanakkaran, താങ്കളുടെ ഉദ്ധേശ ശുധിയേ  ചോദ്യം ചെയ്യുന്നില്ല. പക്ഷേ താങ്കൾ ശ്രീ കൂവെള്ളൂർ  എഴുതിയത് വെറുമൊരു ലേഖനമായി കണ്ടു കമെന്റ് എഴുതി . That does lot of damage to the cause he is trying to mobilize people for, which is so relevant and important in today's context, which is affecting our college kids. Today many people first read the comment and make an opinion about the article - even whether to read it or not. Especially when there is a comment form the comment authority of emalayalee with an insulting tone of advice to people like Koovelloor lot of people might have skipped the article.

ലേഖനം 3 തരo  ഉണ്ട്.
1. സാദാ ലേഖനം  2. ലേഖനം with ആഹ്വാനം  3. ലേഖനം with ആഹ്വാനം ആൻഡ്‌ action . 
സാദാ ലേഖനം എഴുത്തുകാരൻ തന്റെ ഒരു കാഴ്ചപ്പാട് നമ്മളുടെ മുൻപിൽ അവതരിപ്പിക്കുന്നു.( arm chair pundits ) . എന്ത് വിമര്ശനം വേണമെങ്കിലും നടത്തികോളൂ.
2. ലേഖനം with ആഹ്വാനം : ഇവിടെ ലേഖകന പലപ്പോഴും എഴുതും അതോടൊപ്പം ലോക്കൽ വേദികളിൽ പ്രസ്ന്ഗിക്കാനും കാണും . you can disagree with the real person face to face also.
3.  ലേഖനം with ആഹ്വാനം ആൻഡ്‌ action .  ഇവിടെ ലേഖകനും ലേഖനവും തമ്മിൽ വത്യാസമില്ല.  These people are in the front lines of action for wider  and broader cause on behalf of all of us. അത് കൊണ്ടാണ് ഞാൻ പറയുന്നത് ഇവിടെ ശ്രീ കൂവല്ലൂർ എഴുതിയിരിക്കുന്നത് വെറും ഒരു വാചക കസര്ത് ലേഖനമല്ല.

 
സാമൂഹ്യ പ്രതി ബധത ഉണ്ടെന്നു പറയുന്ന വിമർശകർ ( വിദ്യാധരൻ ) anonymous ആയി കമന്റ്‌ എഴുതുമ്പോൾ കുറച്ചു കൂടെ ഉത്തരവാദിത്തം കാണിക്കണം എന്നെ ഉധേഷിച്ള്ളൂ . 
Vinumon 2014-05-07 23:57:51
കുറ്റങ്ങൾ ഉണ്ടായത് പിടിക്കപ്പെട്ടാൽ നിയമങ്ങൾ അനുസരിച്ചുള്ള ശിക്ഷകൾ നേരിടേണ്ടിവരും, പലപ്പോഴും അതു വളരെ നിർദാക്ഷ്യണ്യത്തോടെ നടപ്പാക്കും. പ്രത്യേകിച്ചു മൈനോരിറ്റിയുടെ കാര്യത്തിൽ!

നിയമപരമായി അതിനെ നേരിടുക മാത്രമേ കേസിന്റെ  പോക്കിൽ പ്രശ്നമുണ്ടെങ്കിൽ പരിഹാരമുള്ളൂ. കേരള സ്റ്റയിലിൽ കുറച്ചു പേർ കൂടി ബഹളമോ സമരമോ ഒച്ചപ്പാടോ ഉണ്ടാക്കിയാൽ ഫലമോന്നുമില്ല. നിയമപരമല്ലെങ്കിൽ അതിനും അറസ്റ്റുണ്ടാവുകയും ചെയ്യും. നാട്ടിലെ പോലെ 'പാർട്ടി'കൾ ഒന്നും ഇവിടില്ല സ്ഥലത്ത് വന്നു രാഷ്ട്രീയമായി അനുഭാവം പറയാനും ഊരിക്കൊണ്ട് പോവാനും.  അനവധി ഇത്തരത്തിലുള്ള അമേരിക്കൻ കേസുകൾ നോക്കിയാൽ അക്കാര്യം മനസ്സിലാക്കാനാവും. അധികാരികൾ തെറ്റുകൾ ഉണ്ടാവാതെ ശ്രദ്ധിച്ചു കേസു കൈകാര്യം ചെയ്യാൻ എന്നാൽ ഇത്തരത്തിലുള്ള പ്രോട്ടെസ്ട്ടു നല്ലതുമാണ്. ശ്രീ കൂവള്ളൂരും മറ്റുള്ളവരും അതിനു ശ്രമിക്കുന്നത് നല്ലതു തന്നെ. എന്നാൽ സത്യാവസ്ത കാണിച്ചു എഴുതേണ്ടത് ആവിശ്യം തന്നെയാണ്. '
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക