Image

സര്‍ചാര്‍ജ് ആവശ്യവുമായി വീണ്ടും വൈദ്യുതിബോര്‍ഡ്‌

Published on 17 November, 2011
 സര്‍ചാര്‍ജ് ആവശ്യവുമായി വീണ്ടും വൈദ്യുതിബോര്‍ഡ്‌
തിരുവനന്തപുരം: ഉപഭോക്താക്കളില്‍ നിന്ന് വീണ്ടും വൈദ്യുതി സര്‍ചാര്‍ജ് ഈടാക്കാന്‍ അനുമതി തേടിക്കൊണ്ട് സംസ്ഥാന വൈദ്യുതി ബോര്‍ഡ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അപേക്ഷ നല്‍കി. സംസ്ഥാനത്തിന്റെ പുറത്തു നിന്ന് അധികവിലയ്ക്ക് താപവൈദ്യുതി വാങ്ങിയ വകയിലുണ്ടായ നഷ്ടം നികത്താനാണ് സര്‍ചാര്‍ജ് ഈടാക്കുന്നതെന്നാണ് കെ.എസ്.ഇ.ബി. അപേക്ഷയില്‍ പറയുന്നത്.

ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെ ഇങ്ങനെ താപവൈദ്യുതി വാങ്ങിയവകയില്‍ ബോര്‍ഡിന് 170 കോടി രൂപയുടെ അധികബാധ്യത ഉണ്ടായതായാണ് ബോര്‍ഡ് കാണിച്ചിരിക്കുന്നത്.ബോര്‍ഡിന്റെ ഈ അപേക്ഷ അനുവദിച്ചാല്‍ അത് ഉപഭോക്താക്കള്‍ അധികബാധ്യതയാകും. ഇപ്പോള്‍ തന്നെ പ്രതിമാസം 120 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് യൂണിറ്റിന് 25 പൈസ സര്‍ചാര്‍ജായി ഈടാക്കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക