Image

റവ.ഡോ.ജോ ജോസഫ് കുരുവിളയുടെ പ്രത്യേക പഠന ക്ലാസുകള്‍ ഡാളസ്‌ സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയില്‍

ആന്‍ഡ്രൂസ്അഞ്ചേരി Published on 17 November, 2011
റവ.ഡോ.ജോ ജോസഫ് കുരുവിളയുടെ പ്രത്യേക പഠന ക്ലാസുകള്‍ ഡാളസ്‌ സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയില്‍

മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ സെന്ററുകളില്‍ റവ.ഡോ. ജോ ജോസഫ് കുരുവിള നയിച്ചുകൊണ്ടിരിക്കുന്ന പ്രത്യേക പഠന ക്ലാസുകള്‍ നവംബര്‍ 17 ന് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയില്‍ വൈകിട്ട് 7:00 -9:00 വരെ ഉണ്ടായിരിക്കും

മാര്‍ത്തോമാ ചര്‍ച്ച് ഓഫ്ഡാളസ് (കരോള്‍ട്ടന്‍), മാര്‍ത്തോമാ ചര്‍ച്ച് ഓഫ്ഡാളസ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്), സെഹിയോന്‍ മാര്‍ത്തോമാ ഇടവക, സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക, എന്നീ ഇടവകകള്‍ സംയുക്തമായാണ് സൗത്ത്‌ വെസ്‌ററ് റീജിയനുവേണ്ടി ഡാളസില്‍ ഈ സെമിനാര്‍ ക്രമീകരിച്ചിരിക്കുന്നത്.


വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും നടത്തപ്പെടുന്ന സെമിനാറുകളില്‍ മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപന്‍ റവ.ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനിയുടെ മഹനീയ സാന്നിധ്യവും നേതൃത്വവും ഉണ്ടായിരിക്കുന്നതാണ്.

നാം അര്‍ഹിക്കുന്ന ജീവിതം നയിക്കുക എന്നതാണ് ചര്‍ച്ച ചെയ്യുന്ന പ്രധാന ചിന്താവിഷയം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ‌റവ.കെ.പി. തോമസ് (കോര്‍ഡിനേററര്‍), റവ. ജയ്‌സണ്‍ തോമസ്,റവ. മിനോയ്കുരുവിള, റവ. ജോര്‍ജ്‌ വര്‍ഗീസ്, റവ. എ.പി. നോബിള്‍ എന്നിവരുമായി ബന്ധപ്പെടുക.
റവ.ഡോ.ജോ ജോസഫ് കുരുവിളയുടെ പ്രത്യേക പഠന ക്ലാസുകള്‍ ഡാളസ്‌ സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക