Image

യു.എസിലെ പാക് സ്ഥാനപതി രാജിക്കൊരുങ്ങി

Published on 17 November, 2011
യു.എസിലെ പാക് സ്ഥാനപതി രാജിക്കൊരുങ്ങി
വാഷിങ്ടണ്‍ : അമേരിക്കയിലെ പാകിസ്താന്‍ സ്ഥാനപതി ഹുസൈന്‍ ഹഖാനി രാജി സന്നദ്ധത അറിയിച്ചു. ഒരു സൈനിക അട്ടിമറിശ്രമം ഒഴിവാക്കന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അമേരിക്കയുടെ സഹായം തേടിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഹഖാനി രാജിയ്‌ക്കൊരുങ്ങിയത്. ഇതു സംബന്ധിച്ച അന്വേഷണവുമായി സഹകരിക്കുന്നതിന്റെ ഭാഗമായാണിതെന്ന് ഹഖാനി പറഞ്ഞു.

മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ഹഖാനി 2008 മുതല്‍ യു.എസിലെ പാകിസ്താന്‍ സ്ഥാനപതിയാണ്. എന്നാല്‍, ഹഖാനിയുടെ രാജിക്കത്ത് പാകിസ്താന്‍ സര്‍ക്കാര്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ടില്ല.

ഫിനാന്‍ഷ്യല്‍ ടൈംസില്‍ ഒരു പാക് വ്യവസായി എഴുതിയ കോളത്തിലാണ് പ്രസിഡന്റ് സര്‍ദാരിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സര്‍ദാരി ഒരു പട്ടാള അട്ടിമറി ഭയന്നിരുന്നെന്നും ഇത് ഒഴിവാക്കന്‍ അന്ന് യു.എസ്. സേനയുടെ സയുക്ത മേധാവി മൈക്ക് മള്ളനുമായി ഒരു ദൂതന്‍ മുഖേന ബന്ധപ്പെട്ടിരുന്നുവെന്നുമായിരുന്നു ആരോപണം. എന്നാല്‍, ഇതില്‍ സ്ഥാനപതിയായ ഹഖാനിക്ക് എന്തെങ്കിലും പങ്കുള്ളതായി ആരോപണം ഉയര്‍ന്നിരുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക