Image

ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഈദ് സംഗമം ഹൃദ്യമായി

മൊയ്തീന്‍ പുത്തന്‍ചിറ Published on 17 November, 2011
ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഈദ് സംഗമം ഹൃദ്യമായി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഈദുല്‍ അസ്ഹാ ആഘോഷം ഏറെ സൗഹൃദവും ഹൃദ്യവുമായി.

നവംബര്‍ 13 ഞായറാഴ്ച വൈകീട്ട് 6 മണിക്ക് കോണ്‍സുലേറ്റ് ബാള്‍ റൂമില്‍ നടന്നചടങ്ങില്‍ മുസ്ലീം മതവിശ്വാസികള്‍ മാത്രമല്ല, സമൂഹത്തില്‍ അറിയപ്പെടുന്ന പ്രമുഖരായ പലരുംപങ്കെടുത്തു.

2008-ല്‍ ആദ്യമായി കോണ്‍സുലേറ്റ് ഈദ് സംഗമം സംഘടിപ്പിച്ചിരുന്നെങ്കിലും ആദ്യമായാണ് ഇത്രയധികം പേര്‍ പങ്കെടുക്കുന്നതെന്ന് തന്റെ ആശംസാ പ്രസംഗത്തില്‍ അംബാസഡര്‍ പ്രഭു ദയാല്‍ പറഞ്ഞു. ഇനി എല്ലാ വര്‍ഷവും ഈദ് സംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചപ്പോള്‍ സദസ് ഹര്‍ഷാരവത്തോടെ അത് സ്വാഗതം ചെയ്തു.

കെനിയ, ഈജിപ്ത്, യു.എ.ഇ., മൗറീഷ്യസ്, മൊറോക്കൊ എന്നീ രാജ്യങ്ങളില്‍ താന്‍ ഈദ് സംഗമം സംഘടിപ്പിക്കാറുണ്ടായിരുന്ന കാര്യം അദ്ദേഹം പ്രത്യേകം സ്മരിച്ചു. സൗഹൃദത്തിന്റേയും സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്ദേശമാണ് ഈദ് നല്കുന്നതെന്ന് അദ്ദേഹം തന്റെ ഈദ് സന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു. ഇന്ത്യയില്‍ നിന്നെത്തിയ പ്രശസ്ത കവയിത്രിശ്രീമതി അനിതാ സോണിയുടെശ്രുതിമധുരവുംകാവ്യാത്മകവുമായ ഉറുദു കവിതാ പാരായണം സദസ്സില്‍ അനുഭൂതിയുളവാക്കി.

വിവിധ മുസ്ലീം സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. നജ്മാ സുല്‍ത്താന, ജുനേദ് ക്വാസി എന്നിവര്‍ ഈദ് സന്ദേശങ്ങള്‍നല്‍കി. കേരള മുസ്ലീം അസ്സോസിയേഷനെ പ്രതിനിധീകരിച്ച് യു.എ. നസീര്‍ ഈദ് സന്ദേശം നല്‍കിയതോടൊപ്പം, ഇങ്ങനെയൊരു സംഗമം സംഘടിപ്പിച്ചതിന് ഇന്ത്യന്‍ കോണ്‍സുലേറ്റിനും അംബാസഡര്‍ പ്രഭു ദയാലിനും പ്രത്യേകം നന്ദിയും പറഞ്ഞു.ജാവേദ് ഉസ്മാനി (ഐ.എഫ്.എസ്.) എല്ലാവര്‍ക്കും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ഈദ് സന്ദേശം നല്‍കി.

ജാവേദ് ഉസ്മാനി (ഐ.എഫ്.എസ്.), ശ്രീമതി ഫറാഹ് ഉസ്മാനി, ഡോ. ഷക്കീര്‍ മുഖി, ഡോ. ഷെയ്ക് ഉബൈദ്, സയ്യിദ് പട്ടേല്‍, ജാവേദ് മിര്‍സ, ശ്രീമതി മിര്‍സ, ഡോ. സുരീന്ദര്‍ മല്‍ഹോത്ര (ഐ.എന്‍.ഒ.സി. പ്രസിഡന്റ്), ശ്രീമതി ഡോ. മല്‍ഹോത്ര, ശ്രീമതി പാം ക്വാട്ര (ഐ.എന്‍.ഒ.സി.), പ്രൊ. ഇന്ദ്രജിത് സലൂജ (ചീഫ് എഡിറ്റര്‍, ഇന്ത്യന്‍ പനോരമ), ശ്രീമതി ഷബ്‌നം ഹാഷ്മി,ഡോ. അബ്ദുല്‍ അസീസ്, സി.കെ. വീരാന്‍ കുട്ടി എന്നീ പ്രമുഖര്‍ സംഗമത്തില്‍ പങ്കെടുത്തവരില്‍ പെടുന്നു.

ഏറെ സ്വാദിഷ്ടമായഇന്ത്യന്‍ വിഭവങ്ങളടങ്ങിയ ഭക്ഷണവും കോണ്‍സുലേറ്റ് ഒരുക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക