Image

കെ.പി. ജോര്‍ജ്ജിന് ഫൊക്കാനയുടെ വിജയാശംസകള്‍

മൊയ്തീന്‍ പുത്തന്‍ചിറ Published on 17 November, 2011
കെ.പി. ജോര്‍ജ്ജിന് ഫൊക്കാനയുടെ വിജയാശംസകള്‍


ഹൂസ്റ്റണ്‍ : ടെക്‌സാസിലെ ഷുഗര്‍ലാന്റിലുള്ള ഡിസ്ട്രിക്ട് 22-ല്‍ നിന്ന് യു.എസ്. കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്ന ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി മലയാളിയായ കെ.പി. ജോര്‍ജ്ജിന് ഫൊക്കാന നേതാക്കള്‍ വിജയാശംസകള്‍ നേര്‍ന്നു.

ഷുഗര്‍ലാന്റിലുള്ള റേഗിന്‍ കേജുന്‍ റസ്റ്റോറന്റില്‍ നടത്തിയ കാമ്പയിന്‍ മീറ്റിംഗില്‍ എത്തിയാണ് ഫൊക്കാന നേതാക്കള്‍ വിജയാശംസകള്‍ നേര്‍ന്നത്. ജോര്‍ജ്ജിന് തിളക്കമാര്‍ന്ന വിജയം ഉണ്ടാകട്ടേ എന്ന് ആശംസിക്കുകയും, അദ്ദേഹത്തിന്റെ മാതൃക പിന്തുടര്‍ന്ന് അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ധാരാളം മലയാളി യുവാക്കള്‍ കടന്നുവരട്ടേ എന്ന് ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ള പറഞ്ഞു. കക്ഷിഭേദമന്യേ അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന എല്ലാവര്‍ക്കും ഫൊക്കാനയുടെ പിന്തുണ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫൊക്കാനയെ പ്രതിനിധീകരിച്ച് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഏബ്രഹാം ഈപ്പന്‍, ട്രഷറര്‍ ഷാജി ജോണ്‍, തോമസ് മാത്യു, ജിനു തോമസ്, പൊന്നു പിള്ള, ഏബ്രഹാം തോമസ് എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്തു.
കെ.പി. ജോര്‍ജ്ജിന് ഫൊക്കാനയുടെ വിജയാശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക