Image

ഇളവ് പിന്‍വലിച്ചു; കേരളത്തില്‍ പെട്രോള്‍ വില 69.68 രൂപ

Published on 17 November, 2011
ഇളവ് പിന്‍വലിച്ചു; കേരളത്തില്‍ പെട്രോള്‍ വില 69.68 രൂപ
തിരുവനന്തപുരം: പെട്രോള്‍ വില വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അധികവിലയിന്മേല്‍ ഈടാക്കാവുന്ന നികുതിക്ക് പ്രഖ്യാപിച്ച ഇളവ് പിന്‍വലിച്ചു. പെട്രോള്‍വില കഴിഞ്ഞദിവസം കുറച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവ് പിന്‍വലിച്ചത്.

70.9 രൂപയായിരുന്ന പെട്രോള്‍വിലയില്‍ കുറവ് വരുത്തിയപ്പോള്‍ 1.85 രൂപയാണ് കേരളത്തില്‍ കുറഞ്ഞത്. ഇതേത്തുടര്‍ന്ന് 68.24 രൂപയായ പെട്രോള്‍ വിലയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഇളവായ 37 പൈസയുടെ നികുതി പുനഃസ്ഥാപിച്ചപ്പോള്‍ വില 69.68 രൂപയായി. നഗരങ്ങളിലേക്കുള്ള ദൂരമനുസരിച്ച് ഈ വിലയില്‍ നേരിയ മുറ്റമുണ്ടാകും. ബുധനാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. വ്യാഴാഴ്ച മുതല്‍ ഇതിന് പ്രാബല്യമുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക