Image

ഹൂസ്റ്റണ്‍ സീറോ മലബാര്‍ കാത്തലിക്‌ മിഷന്‍ പിക്‌നിക്ക്‌ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 17 November, 2011
ഹൂസ്റ്റണ്‍ സീറോ മലബാര്‍ കാത്തലിക്‌ മിഷന്‍ പിക്‌നിക്ക്‌ നടത്തി
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ പുതുതായി സ്ഥാപിതമായ സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ കാത്തലിക്‌ മിഷന്റെ പ്രഥമ പിക്‌നിക്ക്‌ വിവിധ പരിപാടികളോടെ വിജയകരമായി നടത്തപ്പെട്ടു.

ഹൂസ്റ്റണിലെ അടെയര്‍ പാര്‍ക്കില്‍ വെച്ച്‌ നവംബര്‍ 12-ന്‌ ശനിയാഴ്‌ച നടന്ന പിക്‌നിക്കിന്‌ മിഷന്‍ ഡയറക്‌ടര്‍ റവ.ഫാ. ജേക്കബ്‌ ക്രിസ്റ്റി നേതൃത്വം നല്‍കി. സീറോ മലബാര്‍ മിഷനിലെ നൂറോളം കുടുംബങ്ങള്‍ പിക്‌നിക്കില്‍ സജീവമായി പങ്കെടുത്തു.

ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ നടന്ന വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം 11 മണിയോടെ അടെയര്‍ പാര്‍ക്ക്‌ പവലിയനില്‍ ക്രിസ്റ്റിയച്ചന്റെ പ്രാര്‍ത്ഥനയ്‌ക്കുശേഷം നടന്ന മാര്‍ച്ച്‌ പാസ്റ്റോടെ പരിപാടികള്‍ ആരംഭിച്ചു. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകമായി വിവിധ കായിക വിനോദ പരിപാടികള്‍ നടത്തപ്പെട്ടു. കേരളത്തിന്റെ തനതായ വടംവലി മത്സരം, വിവിധ വാര്‍ഡുകള്‍ തമ്മിലുള്ള ബലപരീക്ഷണമായപ്പോള്‍ ഏവര്‍ക്കും ആവേശം പകരുന്ന ഒന്നായി മാറി.

വിഭവസമൃദ്ധമായ ഭക്ഷണം ക്രമീകരിച്ചിരുന്നത്‌ ഏവരും ആവോളം ആസ്വദിച്ചു. പുതിയ മിഷന്റെ രൂപീകരണത്തിനുശേഷം ആദ്യമായി നടത്തപ്പെട്ട ഈ കുടുംബ കൂട്ടായ്‌മ അംഗങ്ങള്‍ തമ്മില്‍ അറിയുന്നതിനും, പരിചയപ്പെടുന്നതിനും, സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നതിനുമുള്ള ഒരു വേദിയായി മാറി. വൈകിട്ട്‌ 5.30-ന്‌ സമാപന പ്രാര്‍ത്ഥനയോടെ പിക്‌നിക്ക്‌ വിജയകരമായി സമാപിച്ചു. ജോഷി പി. വര്‍ഗീസ്‌ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
ഹൂസ്റ്റണ്‍ സീറോ മലബാര്‍ കാത്തലിക്‌ മിഷന്‍ പിക്‌നിക്ക്‌ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക