Image

ഷിക്കാഗോ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ താങ്ക്‌സ്‌ ഗിവിംഗ്‌ഡേ ആചരിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 17 November, 2011
ഷിക്കാഗോ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ താങ്ക്‌സ്‌ ഗിവിംഗ്‌ഡേ ആചരിക്കുന്നു
ഷിക്കാഗോ: ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ നവംബര്‍ 24-ന്‌ വ്യാഴാഴ്‌ച താങ്ക്‌സ്‌ ഗിവിംഗ്‌ ഡേ ആചരിക്കുന്നു. രാവിലെ 9 മണിക്ക്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ നിലയ്‌ക്കന്‍ ഭദ്രാസനാധിപന്‍ അഭി. ജോഷ്വാ മാര്‍ നിക്കോദിമോസ്‌ തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും. വികാരി ഫാ. ദാനിയേല്‍ ജോര്‍ജ്‌ അഭി. തിരുമേനിയെ സ്വാഗതം ചെയ്യും.

തുടര്‍ന്ന്‌ താങ്ക്‌സ്‌ ഗിവിംഗ്‌ ഡേയോടനുബന്ധിച്ച്‌ നടക്കുന്ന വിവിധ പരിപാടികള്‍ അഭി. തിരുമേനി ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കും. പി.സി. വര്‍ഗീസ്‌, ഏബ്രഹാം വര്‍ക്കി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന ലഞ്ച്‌ സത്‌കാരത്തോടുകൂടി ചടങ്ങുകള്‍ സമാപിക്കും. പി.ആര്‍.ഒ ജോര്‍ജ്‌ വര്‍ഗീസ്‌ വെങ്ങാഴിയില്‍ അറിയിച്ചതാണിത്‌.
ഷിക്കാഗോ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ താങ്ക്‌സ്‌ ഗിവിംഗ്‌ഡേ ആചരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക