Image

തിരുവല്ല കുടുംബ സംഗമം അന്തരിച്ച ജോണ്‍ ജെ ജോണിന്‌ ആദരാഞ്‌ജലികള്‍ നേര്‍ന്നു

ജോയിച്ചന്‍ പുതുക്കുളം Published on 17 November, 2011
തിരുവല്ല കുടുംബ സംഗമം അന്തരിച്ച ജോണ്‍ ജെ ജോണിന്‌ ആദരാഞ്‌ജലികള്‍ നേര്‍ന്നു
ന്യൂയോര്‍ക്ക്‌: സന്തോഷ്‌ ട്രോഫി കേരളത്തിനു ആദ്യമായി നേടിക്കൊടുത്ത കേരള ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്‌റ്റനായിരുന്ന തിരുവല്ലായുടെ അഭിമാനമായ അന്തരിച്ച ജോണ്‍ ജെ ജോണിന്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുന്ന സ്‌മരണാശുശ്രൂഷ തിരുവല്ലാ സംഗമത്തോട്‌ ചേര്‍ന്ന്‌ നടത്തപ്പെട്ടു. പ്രത്യേക അനുസ്‌മരണാ
ചടങ്ങുകള്‍ക്ക്‌ ബിഷപ്പ്‌ ഡോ ജോണ്‍സി ഇട്ടി, സിഎസ്‌ഐ സഭയിലെ പ്രമുഖ വൈദികനായ വെരി റവ ടി ഓ ഉമ്മന്‍, പ്രസിഡന്റ്‌ തോമസ്‌ ടി ഉമ്മന്‍, ബോര്‍ഡ്‌ ചെയര്‍മാന്‍ വര്‍ഗീസ്‌ കെ രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജാണിന്റെ സഹോദരങ്ങളായ ജോണ്‍ മാത്യു, ജോണ്‍ ജേക്കബ്‌ തുടങ്ങി
നിരവധി കുടുംബാംഗങ്ങളും സംബന്ധിച്ചു. കുടുംബത്തിനു വേണ്ടി ജോണ്‍ ജേക്കബ്‌, ജോണ്‍ മാത്യു എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വറുഗീസ്‌ കെ രാജന്‍ എം.സി ആയിരുന്നു.

തിരുവല്ലാ കുടുംബ സംഗമം വര്‍ണ്ണാഭമായി

ന്യൂയോര്‍ക്കിലെ തിരുവല്ലാ നിവാസികള്‍ ഒത്തുചേര്‍ന്നു ഗതകാലത്തിന്റെ ഉറങ്ങിക്കിടന്ന ഓര്‍മകള്‍ ഉണര്‍ത്തിയ മധുര സന്ദര്‍ഭമായിരുന്നു തിരുവല്ലാ കുടുംബ സംഗമം. മനോഹരമായി അലങ്കരിക്കപ്പെട്ട `തിരുവല്ലാ നഗറില്‍' ഒരിക്കല്‍ കൂടെ സുഹൃത്തുക്കള്‍ വര്‍ഷങ്ങളായുള്ള സൗഹൃദം പങ്കുവെക്കുവാന്‍ ഓടിയെത്തി. പൊതുയോഗത്തില്‍ പ്രസിഡന്റ്‌ തോമസ്‌ ടി ഉമ്മന്‍ അധ്യക്ഷന്‍ ആയിരുന്നു.

അദ്ധ്യക്ഷ പ്രസംഗത്തില്‍ പ്രാദേശിക സംഘടനകള്‍ എന്ന നൂതനമായ ആശയം നോര്‍ത്ത്‌ അമേരിക്കയില്‍ കൊണ്ടുവരുവാന്‍ ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലക്ക്‌ കഴിഞ്ഞു എന്നതിലുള്ള അഭിമാനവും സന്തോഷവും പ്രസിഡന്റ്‌ തോമസ്‌ ടി ഉമ്മന്‍ രേഖപ്പെടുത്തി. തിരുവല്ലയുടെ മക്കളുടെ കൂടിവരവ്‌ ആഘോഷത്തിന്റെയും അതോടൊപ്പം നാടിന്‌ കഴിയാവുന്ന പല നല്ലകാര്യങ്ങള്‍ ചെയ്യുവാനുള്ള അവസരവും ആയി തീരട്ടെ എന്ന്‌ തോമസ്‌ ടി ഉമ്മന്‍ ഓര്‍മിപ്പിച്ചു.

എപ്പിസ്‌കോപ്പല്‍ അമേരിക്കന്‍ സഭയിലെ പ്രഥമ മലയാളി ബിഷപ്പ്‌ ഡോ ജോണ്‌സി ഇട്ടി കുടുംബ സംഗമം ഉത്‌ഘാടനം ചെയ്‌തു. സംഗമത്തിന്റെ പ്രവര്‍ത്തനങ്ങളിലും അതിന്റെ വളര്‍ച്ചയിലും ഏറെ സന്തോഷമുണ്ടെന്നും, ഈ കൂട്ടായ്‌മ കൂടുതല്‍ ശക്തിപ്പെടുകയും പ്രയോജനപ്രദമാവുകയും ചെയ്യട്ടെ എന്ന്‌ ബിഷപ്പ്‌ ഇട്ടി ആശംസിച്ചു.

തിരുവല്ലാ വൈഎംസിഎയുടെ പ്രഥമ സെക്രട്ടറി ആയിരുന്ന ബഹറിനില്‍ നിന്നും എത്തിയ ഗ്രന്ഥ കര്‍ത്താവും പ്രസാധകനുമായ സണ്ണി കുലത്താക്കല്‍ ആയിരുന്നു മുഖ്യ പ്രഭാഷകന്‍. ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലാ പ്രസിഡന്റിനെയും ഭാരവാഹികളെയും അദ്ദേഹം അഭിനന്ദിക്കുകയും തിരുവല്ലാക്കാരായ പ്രവാസികള്‍ സമൂഹത്തിന്റെ മുന്‍നിരയില്‍ നിന്നും പ്രവര്‍ത്തിക്കുന്നതിലുള്ള അഭിമാനം അറിയിക്കയും ചെയ്‌തു.

തിരുവല്ലയില്‍ നിന്നുമുള്ള വെരി റവ ടി ഓ ഉമ്മന്‍, തിരുവല്ലാ ഇന്ന്‌ കേരളത്തിലെ പേരെടുത്തു പറയത്തക്ക വളര്‍ച്ച നേടിയ നഗരമാണെന്നും, കൂടുതല്‍ ആധുനിക സൗകര്യങ്ങള്‍ നഗരത്തിലേക്ക്‌ കടന്നു വരുവാന്‍ നഗരസഭ പ്രവാസികളോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുവാന്‍ മുന്‍കൈ എടുക്കണമെന്നും അഭിപ്രായപ്പെട്ടു.

മുന്‍ പ്രസിഡന്റുമാരായ എബ്രഹാം വര്‍ഗീസ്‌ (സണ്ണി), ജേക്കബ്‌ എബ്രഹാം (സജി), വര്‍ഗീസ്‌ കെ രാജന്‍, എന്നിവരും മോഹന്‍ ചെറിയാനും പ്രസംഗിച്ചു. സെക്രട്ടറി മാത്യു വര്‍ഗീസ്‌ സ്വാഗതം ആശംസിക്കുകയും സജി എബ്രഹാം കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്‌തു. സ്‌നേഹ എബ്രഹാം ദേശീയ ഗാനങ്ങള്‍ ആലപിച്ചു. മിനി കോശിയുടെ ഗാനാലാപം, അനി വാരിക്കാട്‌ ആന്‍ഡ്‌ ട്രൂപ്പിന്റെ കഥാപ്രസംഗം തുടങ്ങിയ വിവിധ കലാപരിപാടികള്‍ സംഗമത്തിന്‌ മേളക്കൊഴുപ്പ്‌ നല്‍കി. ദിലീപ്‌ ഗുരുജി, വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി ഹുമന്‍ റൈറ്റ്‌സ്‌ കമ്മിഷണര്‍ തോമസ്‌ കോശി, മലയാളം ടി വി ഡയറക്ടര്‍ സുനില്‍ െ്രെടസ്റ്റാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു, സംഗമത്തിനു വൈസ്‌ പ്രസിഡന്റ്‌ സഖറിയ കരുവേലി എം സീ ആയിരുന്നു.

ട്രഷറര്‍ കുഞ്ഞു മാലിയില്‍, ജോയിന്റ്‌ ട്രെഷരാര്‍ ടി വി തോമസ്‌, ജോയിന്റ്‌ സെക്രട്ടറി ഫിലിപ്പ്‌ മടത്തില്‍, ഓഡിറ്റര്‍ കുര്യന്‍ ടി ഉമ്മന്‍, തോമസ്‌ എം ജോര്‍ജ്‌, കമ്മറ്റി അംഗങ്ങളായ ജേക്കബ്‌ കോശി, തിരുവല്ലാ ബേബി, എബ്രഹാം കുരുവിള, തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ സംഗമം നടത്തപ്പെട്ടത്‌.
സ്‌നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ സംഗമത്തിന്‌ തിരശീല വീണു.
തിരുവല്ല കുടുംബ സംഗമം അന്തരിച്ച ജോണ്‍ ജെ ജോണിന്‌ ആദരാഞ്‌ജലികള്‍ നേര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക