Image

ഐപാക്ക്‌ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 17 November, 2011
ഐപാക്ക്‌ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു
ന്യൂയോര്‍ക്ക്‌: പ്രവാസികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം നിര്‍ദ്ദേശിക്കുന്നതിനും, ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുമായി രൂപം കൊടുത്ത പ്രവാസി ആക്‌ഷന്‍ കൗണ്‍സിലിന്റെ (ഐപാക്‌) വെബ്‌സൈറ്റ്‌ പ്രശസ്‌ത ചലച്ചിത്ര താരം തമ്പി ആന്റണിയും പ്രശസ്‌ത സംവിധായകന്‍ ശരത്തും ഉദ്‌ഘാടനം ചെയ്‌തു.

സോമര്‍സെറ്റ്‌ ഹോളിഡേ ഇന്നില്‍ വെച്ച്‌ നടത്തിയ ഉദ്‌ഘാടനച്ചടങ്ങില്‍ ഐപാക്ക്‌ പ്രതിനിധികളും സാമുഹ്യ-സാംസ്‌ക്കാരിക രംഗത്ത്‌ അറിയപ്പെടുന്ന ഒട്ടേറെ പ്രമുഖരും പങ്കെടുത്തു.

ജിബി തോമസ്‌ (ന്യൂജെഴ്‌സി) കോ-ഓര്‍ഡിനേറ്ററായിട്ടുള്ള വിവരസാങ്കേതിക വിദഗ്‌ദ്ധരാണ്‌ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്‌. വിന്‍സന്‍ പാലത്തിങ്കല്‍ (വാഷിംഗ്‌ടണ്‍ ഡി.സി.), ഗ്ലാഡ്‌സണ്‍ വര്‍ക്ഷീസ്‌ (ഇല്ലിനോയ്‌), ടി. ഉണ്ണിക്കൃഷ്‌ണന്‍ (ഫ്‌ളോറിഡ), സിബി ഡേവിഡ്‌ (ന്യൂയോര്‍ക്ക്‌), സജീവ്‌ വേലായുധന്‍ (കാലിഫോര്‍ണിയ), ഷിബു ദിവാകരന്‍ (ന്യൂയോര്‍ക്ക്‌), പ്രസന്ന നായര്‍ (മിന്നസോട്ട), റജി വര്‍ഗീസ്‌ (ന്യൂയോര്‍ക്ക്‌), ജേക്കബ്ബ്‌ തോമസ്‌ (ന്യൂയോര്‍ക്ക്‌), സന്തോഷ്‌ നായര്‍ (വാഷിംഗ്‌ടണ്‍), ലെജി ജേക്കബ്ബ്‌ (ഇല്ലിനോയ്‌), വിനോദ്‌ കൊണ്ടൂര്‍ (മിഷിഗന്‍), ബിജു തോമസ്‌ (നെവാഡ), സജി പോള്‍ (ന്യൂജെഴ്‌സി) എന്നിവരാണ്‌ ഈ സംഘത്തിലെ വിദഗ്‌ദ്ധര്‍.

വളരെ ലളിതമായി, എന്നാല്‍ പ്രൗഢമായി, തയ്യാറാക്കിയിട്ടുള്ള ഈ വെബ്‌സൈറ്റിലൂടെ ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്ക്‌ അഭിപ്രായങ്ങളെഴുതാനും, പരാതികള്‍ രേഖപ്പെടുത്താനും സൗകര്യമൊരുക്കിയിട്ടുണ്ടെന്നുള്ളതു കൂടാതെ ഐപാക്കിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌.

എല്ലാ പ്രവാസികളും ഈ വെബ്‌സൈറ്റ്‌ സന്ദര്‍ശിച്ച്‌ തങ്ങളുടെ വോട്ട്‌ രേഖപ്പെടുത്തണമെന്ന്‌ ഐപാക്ക്‌ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.pravasiaction.com
ഐപാക്ക്‌ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക