Image

മാം ഗ്ലോബല്‍ ബെസ്റ്റ്‌ ജേര്‍ണലിസ്റ്റ്‌ അവാര്‍ഡ്‌: അവസാനതീയതി 2012 ജനുവരി 15-ന്‌

തോമസ്‌ പി. ആന്റണി Published on 16 November, 2011
മാം ഗ്ലോബല്‍ ബെസ്റ്റ്‌ ജേര്‍ണലിസ്റ്റ്‌ അവാര്‍ഡ്‌: അവസാനതീയതി 2012 ജനുവരി 15-ന്‌
വാഷിംഗ്‌ടണ്‍: മലയാളി അസോസിയേഷന്‍ ഓഫ്‌ മേരീലാന്റ്‌ (മാം) 2012-ലെ `ഗ്ലോബല്‍ ബെസ്റ്റ്‌ ജേര്‍ണലിസ്റ്റ്‌' അവാര്‍ഡിന്‌ ലോകമെമ്പാടുമുള്ള ജേര്‍ണലിസ്റ്റുകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. 2012 ജനുവരി 15-ന്‌ മുമ്പായി നോമിനേഷനുകള്‍ താഴെക്കാണുന്ന വിലാസത്തില്‍ അയച്ചുകൊടുക്കണമെന്ന്‌ മാം ഗ്ലോബല്‍ ബെസ്റ്റ്‌ ജേര്‍ണലിസ്റ്റ്‌ അവാര്‍ഡ്‌ പാനല്‍ ചെയര്‍മാന്‍ ഡോ. കൃഷ്‌ണ കിഷോര്‍ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രിന്റ്‌ മീഡിയകളിലും ബ്രോഡ്‌കാസ്റ്റിംഗ്‌ രംഗത്തുമുള്ളവരെ അവാര്‍ഡിന്‌ പരിഗണിക്കുമെന്ന്‌ ഡോ. കിഷോര്‍ പറഞ്ഞു.

അപേക്ഷകള്‍ അയയ്‌ക്കേണ്ട വിലാസം:

2012 MAM GLOBAL BEST JOURNALIST AWARD OFFICE
1217 Temfield Road
Towson MD 21286 U.S.A

നിരവധി അവാര്‍ഡുകളുടെ ഉടമയും ഏഷ്യാനെറ്റിന്റേയും മാതൃഭൂമിയുടേയും അമേരിക്കന്‍ ലേഖകനുമാണ്‌ ഡോ. കൃഷ്‌ണ കിഷോര്‍.

അവര്‍ഡ്‌ ജേതാക്കളെ 2012-ന്‌ സെപ്‌റ്റംബറില്‍ വാഷിംഗ്‌ടണില്‍ വെച്ച്‌ നടക്കുന്ന അവാര്‍ഡ്‌ നിശയില്‍ ഫലകവും പ്രശംസാ പത്രവും നല്‍കി ആദരിക്കുന്നതാണ്‌. ഒന്നാംസ്ഥാനം ലഭിക്കുന്നയാള്‍ക്ക്‌ കാഷ്‌ അവാര്‍ഡും നല്‍കും.
മാം ഗ്ലോബല്‍ ബെസ്റ്റ്‌ ജേര്‍ണലിസ്റ്റ്‌ അവാര്‍ഡ്‌: അവസാനതീയതി 2012 ജനുവരി 15-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക