Image

ശബരിമല ഭക്തിസാന്ദ്രം; നട തുറന്നു

Published on 16 November, 2011
ശബരിമല ഭക്തിസാന്ദ്രം; നട തുറന്നു
ശബരിമല: മണ്ഡല മകരവിളക്ക്‌ തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന്‌ വൈകുന്നേരം തുറന്നു. ന്ത്രി കണ്‌ഠര്‌ മഹേശ്വരരും മേല്‍ശാന്തി എഴിക്കോട്‌ മനയില്‍ ശശി നമ്പൂതിരിയും ചേര്‍ന്നാണ്‌ നട തുറന്നത്‌.

ഇന്ന്‌ രാത്രി ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍ ചുമതലയേല്‍ക്കും. തിരുവനന്തപുരം മണികണ്‌ഠേശ്വരം ഇടമനയില്ലത്ത്‌ എന്‍.ബാലമുരളി ശബരിമല മേല്‍ശാന്തിയായും തിരുവനന്തപുരം ആറ്റുകാല്‍ കോറമംഗലത്ത്‌ ടി.കെ. ഈശ്വരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയായുമാണ്‌ ചുമതലയേല്‍ക്കുന്നത്‌.

സോപാനത്തില്‍വച്ച്‌ തന്ത്രി കണ്‌ഠര്‌ മഹേശ്വരരുടെ കാര്‍മ്മികത്വത്തില്‍ എന്‍.ബാലുമുരളിയെ ആദ്യം അഭിഷേകം ചെയ്യും. തുടര്‍ന്ന്‌ ശ്രീകോവിലിനുള്ളില്‍വച്ച്‌ തന്ത്രി, അയ്യപ്പന്റെ മൂലമന്ത്രം ഉപദേശിക്കും. തുടര്‍ന്ന്‌ മാളികപ്പുറത്ത്‌ ടി.കെ.ഈശ്വരന്‍ നമ്പൂതിരിയെയും അഭിഷേകംചെയ്‌ത്‌ അവരോധിക്കും. ഇന്നു രാത്രി ഹരിവരാസനം പാടി നടയടച്ചശേഷം മേല്‍ശാന്തി എഴിക്കോട്‌മനയില്‍ ശശി നമ്പൂതിരി ശ്രീകോവിലിന്റെ താക്കോല്‍ പുതിയ മേല്‍ശാന്തിക്ക്‌ കൈമാറും.
ഡിസംബര്‍ 27നാണു മണ്ഡലപൂജ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക