Image

ഫോമാ കണ്‍വന്‍ഷനില്‍ മിസ്റ്റര്‍ ഫോമാ മത്സരം നടത്തുന്നു

ജോസഫ് ഔസോ Published on 30 April, 2014
ഫോമാ കണ്‍വന്‍ഷനില്‍ മിസ്റ്റര്‍ ഫോമാ മത്സരം നടത്തുന്നു
ലോസ് ഏയ്ജല്‍സ്: ജൂണ്‍ 26,27,28 തീയ്യതികളില്‍ ഫിലാഡല്‍ഫിയയില്‍ വച്ച് നടത്തുന്ന നാഷ്ണല്‍ കണ്‍വന്‍ഷനില്‍ വച്ച് മിസ്റ്റര്‍ ഫോമ മത്സരം നടത്തുവാന്‍ തീരുമാനിച്ചതായി ചെയര്‍മാനായ ജോസഫ് ഓസോയും, കോ-ചെയര്‍മാനായ ഷോണ്‍ ജോണും, കെവിന്‍ ജോര്‍ജ്ജും ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

അമേരിക്കയിലേയും കാനഡയിലേയും 63 സംഘടനയില്‍പ്പെട്ട അംഗങ്ങള്‍ പങ്കെടുക്കുന്ന ഒരു വമ്പിച്ച കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ നടക്കുന്നതായി ഫോമാ ഭാരവാഹികള്‍  അറിയിക്കുകയുണ്ടായി. ഈ കണ്‍വന്‍ഷനില്‍ വച്ച് നടത്തുന്ന മിസ്റ്റര്‍ ഫോമായുടെ മത്സരങ്ങളുടെ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി ജോസഫ് ഔസോയും, ഷോണ്‍ ജോണും, കെവിന്‍ ജോര്‍ജ്ജും അറിയിച്ചു.

ജോസഫ് ഔസോ മിസ്റ്റര്‍ എറണാകുളമായി(1969-70) രുന്നു.കൂടാതെ കല എന്ന സംഘടയുടെ പ്രസിഡന്റ് ഫോമായുടെ ട്രഷര്‍, കമ്മറ്റി മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ളതാണ്. ഇദ്ദേഹം ഒരു സിനിമ-സീരിയല്‍ നടന്‍ കൂടിയാണ്. മഞ്ജു വാര്യര്‍, കുഞ്ചക്കോ ബോബന്‍, കനിഹ, റിമ കല്ലിങ്കല്‍ എന്നിവരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. ഷോണ്‍ ജോണ്‍, കെവിന്‍ ജോര്‍ജ്ജ് എന്നിവര്‍ കഴിഞ്ഞ കാലങ്ങളില്‍ യൂത്ത് പരിപാടികളുടെ ചുക്കാന്‍ പിടിച്ചിട്ടുള്ളവരാണ്.

ഫിലാഡല്‍ഫിയായില്‍ വച്ച് നടത്തുന്ന മിസ്റ്റര്‍ ഫോമാ പരിപാടിയിലേക്കും, ഫോമാ നാഷ്ണല്‍ കണ്‍വന്‍ഷനിലേക്കും എല്ലാവരേയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക.
ജോസഫ് ഔസോ-818-522-8887
ഷോണ്‍ ജോണ്‍- 253-740-9108
കെവിന്‍ ജോര്‍ജ്ജ്-908-463-5873

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക