Image

ക്‌നാനായ വിമോചാനയാത്ര ജൂണ്‍ 1ന്

സാബു ചെമ്മലക്കുഴി Published on 30 April, 2014
ക്‌നാനായ വിമോചാനയാത്ര  ജൂണ്‍ 1ന്
ക്‌നാനായ വിമോചാനയാത്ര

 2014 ജൂണ്‍ 1ന് കോട്ടയം അതിരൂപത ആസ്ഥാനത്തു നിന്നും  എറണാകുളം മേജേര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസിലേക്ക്    
                                         
പ്രിയപ്പെട്ട  ക്‌നാനായ കുടുംബാംഗങ്ങളെ,

              നൂറ്റാണ്ടുകളായി നമ്മള്‍ നിലനിര്‍ത്തി  വരുന്ന ക്‌നാനായ  പാരമ്പര്യവിശ്വാസങ്ങള്‍ സംരക്ഷിക്കുന്നതിനായി ക്‌നാനായ ആക്ഷന്‍ കൌണ്‍സില്‍ 2014ജൂണ്‍ 1ന് കോട്ടയം അതിരുപതാ ആസ്ഥാനത്തുനിന്നും കൊച്ചിയിലെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസിലേക്ക് ഒരു വിമോചനയാത്ര സംഘടിപ്പിക്കുകയാണ്. ഈ സഹനസമരത്തില്‍ അണിചേരുവാനും  പ്രാര്‍ത്ഥിക്കുവാനും  എല്ലാവരെയും ക്ഷണിക്കുന്നു.
                                                                                 വിശ്വസ്തതയോടെ,
                                                                                  ക്‌നാനായ ആക്ഷന്‍ കൌണ്‍സില്‍
                                                                                    ചെയര്‍മാന്‍
                                                                                     സാബു ചെമ്മലക്കുഴി

ക്‌നാനായ വിമോചാനയാത്ര  ജൂണ്‍ 1ന്
Join WhatsApp News
James 2014-04-30 05:59:06
സത്യത്തില്‍ ശ്രീമാന്‍ സാബു ചെമ്മലക്കുഴി നയിക്കുന്ന ക്നാനായ വിമോചനയാത്ര നയിക്കുവാന്‍ കടമയുള്ളതും ഉത്തരവാദപ്പെട്ടയാളും കോട്ടയം രൂപതയുടെ മെത്രാപൊലീത്തയാണ്. ക്നാനായ സമുദായ താല്പര്യങ്ങളെയും അതിന്റെ പാരമ്പര്യ പൈതൃകങ്ങളെയും സംരക്ഷിക്കുവാന്‍ ചുമതലപ്പെട്ട മേത്രാപോലിത്ത അതിനുപകരം സാബു ചെമ്മലക്കുഴിയെ നിരുല്സാഹപ്പെടുതുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. സാബു ചെമ്മലക്കുഴിയെയും അദ്ദേഹത്തെ support ചെയ്യുന്നവരെയും വേദപാഠം പഠിക്കാതെ ഉഴപ്പി നടന്നവര്‍ എന്ന് ആക്ഷേപിക്കുന്നു. KCCNA യുടെ നേതൃത്വത്തില്‍ 3000 ത്തില്‍ പരം ക്നാനായ മക്കള്‍ സംഘടിച്ച് ചിക്കഗോ രൂപതക്കെതിരെയുള്ള പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തവരൊക്കെ കള്ളുകുടിയന്മാരും വേദപാഠം പഠിക്കാത്തവരും ആണെന്നാണ് മൂലക്കട്ടു പിതാവിന്റെ ദൃഷ്ടിയില്‍.
                                          The reality is that our Knanaaya Bishops do not care about Knaayi Thoma, or our forefathers teachings and doctrines. They do not care about Knanaya community's endogamous nature, culture, traditions or heritage. They care about money only. 
                                           ഇപ്പോഴത്തെ കോട്ടയം രൂപതാ മെത്രാന്മാര്‍ സീറോമലബാര്‍ ഹൈരാര്‍ക്കിയുടെ അപ്രീതി സമ്പാദിക്കുവാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ അപ്രീതി സമ്പാദിച്ചുകൊണ്ട് ക്നാനായ ജനത്തിനുവേണ്ടി നിലനിന്നിരുന്നുവങ്കില്‍ കോട്ടയം രൂപത അതിരൂപത ആവുകയില്ലായിരുന്നു, മെത്രാന്‍ മെത്രാപൊലീത്ത ആവുകയില്ലായിരുന്നു. "ഹിന്ദുവില്‍ പോയാലും മക്കളെ " എന്ന് പണ്ട് പൂര്‍വപിതാക്കന്മാര്‍ പഠിപ്പിച്ചുവിട്ട ക്നാനായ മന്ത്രം ഇപ്പോഴത്തെ ക്നാനായ മേത്രാന്മാര്ക്ക് ഒരു വിഷയമേയല്ല. ക്നാനായ സമുദായതിനുവേണ്ടി   എന്തെങ്കിലും നല്ലകാര്യം ചെയ്തിട്ടുണ്ടെങ്കില്‍ അതു മാക്കില്‍ പിതാവുതൊട്ട് കുന്നശ്ശേരി വരെയുള്ള മെത്രാന്മാരെ ചെയ്തിട്ടുള്ളൂ. കണ്ണൂരില്‍ ഒരു ക്നാനായ രൂപത്ക്കുവേണ്ടി ശ്രമിക്കുകയും, 1986ലെ തലതിരിഞ്ഞ Rescript പിന്‍വലിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തുകൊണ്ട് കുന്നശ്ശേരി പിതാവ് അദ്ദേഹത്താല്‍ ആവുന്നതു ചെയ്തു. ഇപ്പോള്‍ പ്രായാധിക്യവുമായി. 
                                            അതിനുശേഷം കൊണ്ടുവന്ന "മൂലക്കാട്ട് ഫോര്‍മുല", തെക്കുംഭാഗനെയും വടക്കുംഭാഗനെയും കൂട്ടികൊളുത്തി കൊണ്ടുവന്ന "സങ്കരമിഷന്‍" ഇതൊന്നും ക്നാനായക്കാരുടെ ഇടയില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങളല്ല. ക്നാനായ സമുദായത്തില്‍ പണ്ട് കേട്ടുകേള്‍വി പോലും ഇല്ലാത്ത ഇമ്മാതിരി പുതിയ സിദ്ധാന്തങ്ങള്‍ മൂലം സമുദായം ശിഥിലമായിക്കൊണ്ടിരിക്കുന്നു. ക്നാനായ യുവജനങ്ങള്‍  വഴി തെറ്റുന്നു.യുവജനങ്ങള്‍ സമുദായത്തില്‍ നിന്ന്  അകലുന്നു.    നമ്മുടെ മേത്രാന്മാര്ക്ക് ക്നാനായ എന്ന പദം കേള്‍ക്കുന്നതുതന്നെ അലര്‍ജി ആണെന്നുള്ളതിന്‌ ഒരു തെളിവ് ഇതാ.  ക്നാനായക്കാരുടെ തറവാടായ കോട്ടയം രൂപതയുടെ അരമനയിലേക്കു ചെല്ലുക. അവിടെ  ഒരു ബോര്‍ഡു കാണാം "കോട്ടയം കത്തോലിക്കാ രൂപത". കത്തോലിക്കയുടെ മുന്‍പില്‍ ക്നാനായ ചേര്‍ത്തുവച്ചാല്‍ നാണക്കേട്‌ ആവുമോ?. അതേസമയം ചിങ്ങവനം ക്നാനായ ഭദ്രാസനതിലേക്ക് ചെല്ലുക. "സുറിയാനി ക്നാനായ അതിഭദ്രാസനം" എന്ന് എഴുതി വച്ചിരിക്കുന്നത് കാണാം. എണ്ണത്തില്‍ ആകെ 60000ത്തില്‍ താഴെ ഉള്ളൂ ഏങ്കിലും ക്നാനായ എന്ന പേരില്‍ അഭിമാനിക്കുന്നത് പൂര്‍വ പിതാകന്മാരുടെ ഒരു അനുഗ്രഹവും അവരുടെ ആത്മാക്കള്‍ക്കു തിരിച്ചു കൊടുക്കുന്ന നന്നിയുമാണ്. 
                                              യൂറോപ്യന്മാരുടെ Divide & Rule strategy മൂലം AD. 1653ലെ കൂനന്‍ കുരിശു സംഭവത്തിലൂടെ വേര്‍പിരിഞ്ഞതാണെങ്കിലും ക്നാനായ കത്തോലിക്കാ വിഭാഗവും ക്നാനായ സുറിയാനി  യാകൊബായ  വിഭാഗവും ഒരേ രക്തം സിരകളിലോഴുകുന്ന സഹോദരങ്ങള്‍ തന്നെ. 50 വര്‍ഷങ്ങള്‍ക്കു മുമ്പ് കോട്ടയം കത്തോലിക്കാ രൂപതയുടെ പള്ളികളില്‍ മുഴുനീള സുറിയാനി കുര്‍ബാനയും, മറ്റെല്ലാ കൂദാശകളും സുറിയാനിയില്‍ അര്‍പിച്ചു പോന്നിരുന്നു എന്ന യാഥാര്‍ത്ഥ്യം ഇപ്പോഴത്തെ തലമുറയ്ക്ക് അറിവില്ലായിരിക്കാം. ഇപ്പോഴത്തെ ക്നാനായ മെത്രാന്മാര്‍ക്കും, വൈദീകര്‍ക്കും സുറിയാനിയോട് എന്താണിത്ര അലര്‍ജി?. സുറിയാനി ഭാഷ ക്നാനായ പൂര്‍വപിതാക്കന്മാരുടെ മാതൃഭാഷയാണ്. ക്നാനായക്കാരനെന്നു അഭിമാനിക്കുന്നവന്‍ സുറിയാനി ഭാഷ പഠിക്കുകയും, അറിഞ്ഞിരിക്കുകയും, സുറിയാനി കുര്‍ബാന കാണുന്നതില്‍ അഭിമാനിക്കുകയും വേണം. സുറിയാനി ഭാഷയെയും, കുര്‍ബാനയെയും തള്ളിപറയുന്നവന്‍ ക്നാനായക്കാരനല്ല. അങ്ങനെയുള്ളവര്‍ക്ക് ക്നാനായ പൂര്‍വപിതാകന്മാരുടെ വംശപാരമ്പര്യം അവകാശപ്പെടാനും അര്‍ഹതയില്ല. 
                                               AD. 1499 മുതല്‍ പോച്ചുഗീസുകാര്‍ ഭാരത്തിലേക്ക് കത്തോലിക്കാ സഭയെ ഇറക്കുമതി ചെയ്യുന്നതിന് മുമ്പ് AD. 1490ല്‍ കൊടുങ്ങല്ലൂര്‍ ദേശവാസികളായ യൌസേപ്, മത്തായി, ഗീവര്‍ഗീസ് എന്നീ മൂന്നു ക്രിസ്തീയ വിശ്വാസികള്‍ തങ്ങള്‍ക്കു രൂപതയോ ഭദ്രാസനങ്ങളോ മേത്രാന്മാരോ ഇല്ലാത്തതിനാല്‍ ഇന്ത്യയില്‍നിന്നു കിഴക്കിന്റെ പാത്രിയര്‍ക്കീസിന്റെ പക്കലേക്ക് പോയി. കിഴക്കിന്റെ പാത്രിയര്കീസ് എന്നാല്‍ സാക്ഷാല്‍ അന്ത്യോക്യ സിംഹാസനം. അല്ലാതെ റോമാ സിംഹാസനതിലേക്ക് അല്ല അവര്‍ പോയത്. മത്തായി എന്നയാള്‍ വഴിമദ്ധ്യേ മരിച്ചു പോയതിനാല്‍ യെവ്സേപ്പും ഗീവര്ഗീസും പാത്രിയര്‍കീസിന്റെ പക്കലെത്തി സങ്കടമുണര്‍ത്തിച്ചു. പാത്രിയര്‍കീസ് അവര്‍കള്‍ വിശുദ്ധ എവുജേന്‍ പുണ്യവാന്റെ ആശ്രമത്തില്‍ നിന്നു രണ്ടുപേരെ തിരഞ്ഞെടുത്ത് മാര്‍ തോമ്മയെന്നും മാര്‍ യോഹന്നാന്‍ എന്നും നാമകരണം ചെയ്ത് മേത്രാന്മാരായി വാഴിച്ച് കേരളത്തിലേക്ക് അയച്ചു. 
                                               ഇപ്രകാരം സുറിയാനി വംശപാരമ്പര്യം അവകാശപ്പെടുന്ന ഇപ്പോഴത്തെ ക്നാനായ കത്തോലിക്കരും ക്നാനായ യാക്കൊബായരും ഉള്‍പ്പെടുന്ന ക്നാനായ വംശം വിഭജിക്കപ്പെടുന്നതിനു മുന്‍പ് ആദിമ സുറിയാനി ക്രിസ്ത്യാനികളുടെ സഭാനേതൃത്വമാകുന്ന കിഴക്കിന്റെ പാത്രിയര്കീസിനാല്‍ ഭരിക്കപ്പെട്ടിരുന്നു എന്നതിന് തെളിവുകളുണ്ട്. 15ആം നൂറ്റാണ്ടിനു ശേഷം മാത്രമാണ് റോമായില്‍ നിന്നും കത്തോലിക്കാ മെത്രാന്മാരെ വാഴിച്ചു ഇന്ത്യയിലേക്ക് വിടാന്‍ തുടങ്ങിയത്. 
                                                ക്നാനായക്കാരനെ ശത്രുവായിക്കാണുകയും തള്ളിപ്പറയുകയും പീഡിപ്പിക്കുകയും ചെയ്യുന്ന, തോമാ ശ്ലീഹായുടെ പാരമ്പര്യം അവകാശപ്പെടുന്ന വടക്കുംഭാഗ സീറോമലബാര്‍ ചരിത്രത്തിലോ ഭാരത്തിലെ മറ്റേതെങ്കിലും കത്തോലിക്കാ വിഭാഗ ചരിത്രത്തിലോ AD. 1490നു മുമ്പ് റോമില്‍ നിന്ന് കത്തോലിക്കാ മെത്രാന്മാരെ വാഴിച്ച് ഭാരതത്തിലേക്ക് അയച്ചിട്ടുള്ളതായി ചരിത്ര രേഖകളില്ല, അതിനു യാതൊരു തെളിവുകളും ഇല്ല. 
                                                 ക്നാനായക്കാരുടെ ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുവാന്‍ ഇപ്പോഴത്തെ ക്നാനായ മെത്രാന്മാര് റോമുമായി എന്തെങ്കിലും correspondence നടത്തിയിട്ടുണ്ടോ എന്നു ശ്രീ. മേചേരി ജോസ് ഡല്‍ഹിയില്‍ നിന്ന് ചോദിച്ചല്ലോ. ഉത്തരം ഇതാ. ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ല. നമ്മുടെ മെത്രാന്മാര്‍ക്കു അതിനു താല്പര്യമില്ലെങ്കിലോ?. Correspondence പോയിട്ട് റോമിന്റെ ചുവപ്പു പരവതാനി വിരിച്ച ഇടനാഴിയില്‍ പോയി ഒന്ന് എത്തിനോക്കാന്‍ പോലും സീറോമലബാര്‍ നേതൃത്വം നമ്മുടെ മെത്രാന്മാരെ സമ്മതിക്കുന്നില്ലെങ്കില്‍ എന്തുചെയ്യും?. സീറോമലബാര്‍ സിംഹത്തെ ഭയക്കാതെ റോമിന്റെ ഇടനാഴി വരെചെല്ലാന്‍ മാക്കില്‍ പിതാവിനെപ്പോലെയുള്ള മെത്രാന്മാര്‍ ഇനിയും ക്നാനായ സമുദായത്തില്‍ ജനിക്കേണ്ടിയിരിക്കുന്നു. 
                                                  ഇപ്പോഴത്തെ മെത്രാന്മാര്‍ ക്നാനായ മക്കളോടും അവരുടെ സംഘടനകളോടും ചേര്‍ന്ന്നിന്നുകൊണ്ട് റോം വരെ പോകാന്‍ ധൈര്യപ്പെട്ടാല്‍ ഒരു പക്ഷെ ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് ക്നാനായക്കര്‍ക്കുവേണ്ടി പലതും ചെയ്യുവാന്‍ സാധിക്കും. അത്രയ്ക്ക് വിശാലഹൃദയനും എളിമയുള്ളവനും, കുഷ്ട്ടരോഗികളോടും, AIDS ബാധിതരോടും, തടവുകാരോടും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച് ലോകത്തിനു മാതൃക കാട്ടിത്തരുന്ന ഫ്രാന്‍സിസ്മാര്‍പ്പാപ്പയില്‍നിന്നും ക്നനയക്കാരന്റെ ആവശ്യങ്ങളും അവകാശങ്ങളും സാധിച്ചെടുക്കാന്‍ നമ്മുടെ മെത്രാന്മാര്‍ക്കു സാധിക്കുന്നില്ലെങ്കില്‍ ഭാവിയില്‍ ക്നാനായക്കാരന് റോമില്‍ നിന്നും ഒന്നും നേടാന്‍ സാധിക്കുകയില്ല. 
                                                  ക്നനായത്വം ഭൂമിയില്‍ നിന്ന് അന്യം നിന്നുപോകാതിരിക്കാന്‍ ഇരു ക്നാനായ വിഭാഗങ്ങളും ഒന്നുചേര്‍ന്ന് ഒരമ്മ പെറ്റ മക്കള്‍ എന്നപോലെ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സീറോമലബാറിന്റെ അപ്രീതി ഭയന്ന് അടിമകളാകാന്‍ വിധിക്കപ്പെട്ട ഇപ്പോഴത്തെ ക്നാനായ മെത്രാന്മാര്‍ സീരോമാലബാരിന്റെ മേശപ്പുറത്തുനിന്നും വീഴുന്ന അപ്പക്കഷണങ്ങള്‍ക്കായി കണ്ണും നട്ടിരിക്കാതെ ശ്രീ. സാബു ചെമ്മലക്കുഴിയെപ്പോലെയുള്ള ധീരരായ ക്നാനായ മക്കളുടെ വികാരങ്ങള്‍ മനസിലാക്കി,  സമുദായ നന്മക്കായി സമുദായ മക്കളോട് ചേര്‍ന്ന് നിന്നുകൊണ്ട് പോരാടേണ്ട വിലപ്പെട്ട സുവര്‍ണ്ണാവസരമാണിത്.

ജെയിംസ്‌ വട്ടപറമ്പില്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക