Image

ശ്രിത ശിവദാസ്‌ വിവാഹിതയാവുന്നു, ദീപക്‌ നമ്പ്യാര്‍ വരന്‍

Published on 29 April, 2014
ശ്രിത ശിവദാസ്‌ വിവാഹിതയാവുന്നു, ദീപക്‌ നമ്പ്യാര്‍ വരന്‍
പുതുമുഖ നടി ശ്രിത ശിവദാസ്‌ വിവാഹിതയാവുന്നു. ദുബായില്‍ എഞ്ചിനിയറായ ദീപക്‌ നമ്പ്യാര്‍ വരന്‍. ജൂലായിലാണ്‌ വിവാഹം. മലയാളത്തിലെ സുപ്പര്‍ ഹിറ്റ്‌ ചിത്രം ഓര്‍ഡിനറിയിലൂടെയാണ്‌ ശ്രിത പ്രേക്ഷകരുടെ മനംകവര്‍ന്നത്‌.

പ്രണയ വിവാഹമാണെന്നും ദീപക്കാണ്‌ ആദ്യം പ്രണയാഭ്യര്‍ത്ഥന നടത്തിയതെന്നും നടി പറഞ്ഞു. വിവാഹശേഷം താന്‍ അഭിനയിക്കുന്നതില്‍ ദീപക്കിന്‌ എതിര്‍പ്പില്ലെന്നും ശ്രിത പറഞ്ഞു. കുടുംബജീവിതവും കരിയറും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കരുതെന്ന ധാരണയില്‍ തങ്ങള്‍ ഇരുവരും എത്തിയിട്ടുണ്ടെന്നും ശ്രിത വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞ്‌ പത്താംനാള്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ എത്തിക്കൊള്ളാമെന്നും ശ്രിത വാക്കു നല്‍കിയിട്ടുണ്ട്‌.

ഓര്‍ഡിനറി എന്ന സിനിമയ്‌ക്ക്‌ ശേഷം ഇറങ്ങിയ സീന്‍ ഒന്ന്‌ നമ്മുടെ വീട്‌ എന്ന ചിത്രത്തില്‍ ആസിഫലിക്കൊപ്പം ഒരു ഗാനരംഗത്ത്‌ അതിഥി താരമായെത്തി. മനു സുധാകര്‍ സംവിധാനം ചെയ്‌ത 10.30 എഎം ലോക്കല്‍ കോള്‍ എന്ന സസ്‌പെന്‍സ്‌ ചിത്രത്തില്‍ നിമ്മിയെന്ന ശക്തമായ കഥാപാത്രത്തെയും ശ്രിത അവതരിപ്പിച്ചു. കൂതറ എന്ന സിനിമയില്‍ ശ്രിതയാണ്‌ നായിക. ചിത്രത്തിന്റെ ഷൂട്ടിംഗ്‌ നടന്നുവരുന്നു.
ശ്രിത ശിവദാസ്‌ വിവാഹിതയാവുന്നു, ദീപക്‌ നമ്പ്യാര്‍ വരന്‍
ശ്രിത ശിവദാസ്‌ വിവാഹിതയാവുന്നു, ദീപക്‌ നമ്പ്യാര്‍ വരന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക