Image

പിന്നാക്കവിഭാഗ ലിസ്റ്റില്‍ കൂടുതല്‍ ജാതികള്‍

Published on 16 November, 2011
പിന്നാക്കവിഭാഗ ലിസ്റ്റില്‍ കൂടുതല്‍ ജാതികള്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പിന്നാക്ക വിഭാഗ ലിസ്റ്റില്‍ കൂടുതല്‍ ജാതികളെ ഉള്‍പ്പെടുത്തണമെന്ന ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. കേരളം, ആന്ധ്രപ്രദേശ്, അസം, ബിഹാര്‍, ചത്തീസ്ഗഢ്, ഗോവ, ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, കര്‍ണാടകം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒറീസ, സിക്കിം, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ ചണ്ടിഗഢ്, ഡെല്‍ഹി, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കമ്മീഷന്‍ പുതിയ ലിസ്റ്റ് സമര്‍പ്പിച്ചത്. ഇതുനുസരിച്ച് സാമൂഹ്യക്ഷേമ മന്ത്രാലയം ലിസ്റ്റില്‍ ആവശ്യമായ ഭേദഗതി വരുത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക